തിരുവനന്തപുരം ● മഹാഭൂരിപഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ സ്വന്തം ഇടവക പള്ളിയിൽ നിന്നും ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് പുറത്താക്കുന്നതിനെത
തിരുവനന്തപുരം ● മഹാഭൂരിപഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ സ്വന്തം ഇടവക പള്ളിയിൽ നിന്നും ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച് പുറത്താക്കുന്നതിനെതിരെ നിയമ നിർമ്മാണം നടത്തി നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കൻമാരുടെ നേതൃത്വത്തിൽ 2021 ജനുവരി 1 മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
നിരണം ഭദ്രാസനാധിപൻ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സ്വാഗത പ്രസംഗം നടത്തി. മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനിശ്ചിതകാല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ക്നാനായ സമുദായത്തിന്റെ മോർ സേവേറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മീഡിയാ സെൽ ചെയർമാൻ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, ഡൽഹി ഭദ്രാസനാധിപൻ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സഭാ ഭാരവാഹികൾ, സമര സമിതി ഭാരവാഹികൾ, വൈദികർ, വിശ്വാസികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു
COMMENTS