ജീവിത വിശുദ്ധി

HomeArticlesGospel

ജീവിത വിശുദ്ധി

ഹൃദയ ശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെ കാണും. മത്തായി 5.8

ബാബു ജി. ഡാനിയേല്‍ മഞ്ഞിനിക്കര ഹൃദയ ശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെ കാണും. മത്തായി 5.8 അവന്‍പുരുഷാരത്തെ കണ്ടാലെ മലമേല്‍ കയറി. അവന്

ബാബു ജി. ഡാനിയേല്‍ മഞ്ഞിനിക്കര

ഹൃദയ ശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെ കാണും. മത്തായി 5.8

അവന്‍പുരുഷാരത്തെ കണ്ടാലെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. അവന്‍ തിരുവായ്‌ മൊഴിഞ്ഞ്‌ അവരോടൂപദേശിച്ചു പറഞ്ഞതാണ്‌ മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം.

ഹൃദയശുദ്ധി ഉള്ള വര്‍ക്ക്‌ മാത്രമേ ദൈവത്തെ കാണുവാന്‍ സാധിക്കുകയുള്ളു. ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ നമ്മളും വിശുദ്ധിയുള്ളവരായിരിക്കണം. ഇതാണ്‌ ദൈവം നമ്മില്‍
നിന്നും ആഗ്രഹിക്കുന്നത്‌.

അതുകൊണ്ട്‌ വചനം പറയുന്നു. നിങ്ങളെ വിളിച്ച വിശുദ്ധന്‌ ഒത്തവണ്ണം അനുസരണയുള്ള
മക്കളായി എല്ല നടപ്പിലും വിശുദ്ധരാകുവിന്‍ ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ എന്ന്‌ എഴുതിയിരിക്കുന്നല്ലോ 1 പത്രോസ്‌ 1:15-16,19:2

ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ നിങ്ങള്‍ ദൂര്‍ന്നടപ്പു വിട്ടൊഴിഞ്ഞ്‌ ഓരോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ
പാത്രത്തെ നേടിക്കൊള്ളട്ടെ. ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രെ വിളിച്ചത്‌. 1 തെസ്സലോ 4049 5.7

നാംവിശുദ്ധിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച്‌ പ്രാർത്ഥികുമ്പോൾ ദൈവം നമ്മെ ശുദ്ധീകരിക്കും. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കൂമാറാകട്ടെ. നിങ്ങളുടെ ആത്‌മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കുമാറാകട്ടെ  1
തെസ്സലോ 5:23

വിശുദ്ധിപാലിക്കാന്‍ അറിയാത്തതുകൊണ്ടും ദൈവം കൂടെ ഉണ്ട്‌ എന്ന്‌ വിശ്വസിക്കാത്തതുകൊണ്ടുമാണ്‌ തെറ്റുപറ്റുന്നത്‌. നാം സ്വയം വിശുദ്ധീകരിക്കേണ്ടത്‌ എങ്ങനെ എന്നറിയണം.ഈ അറിവ്‌ വി. വേദപുസ്തക
വായനയിലൂടെയും വചന ശ്രവണത്തിലൂടെയും, വി.കൂര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതുമൂലവും ആണ്‌ നാം കരസ്ഥമാക്കേണ്ടതാണ്‌. ദൈവം പറയുന്നു നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയേയും അറിയായ്കകൊണ്ട്‌
തെറ്റിപോകുന്നു. മത്തായി 22.29

നാം വിശുദ്ധീകരണത്തിന്റെ അനുഭവത്തില്‍ വന്നതിനുശേഷം അതില്‍ നില നില്‍ക്കാഞ്ഞാല്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌നോക്കാം. കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെപരിജ്ഞാനത്താല്‍ ലോക
ത്തിന്റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതിആദ്യത്തേതിനേക്കാള്‍ അധികം വഷളായിപോകും. 2 പത്രോസ്‌ 2:20

നീതീമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍ അവന്‍ തന്റെ നീതിയില്‍ ആശ്രയിച്ചു. അകൃത്യം (പവര്‍ത്തിക്കുന്നു എങ്കില്‍ അവന്റെ നീതി പ്രവൃത്തികള്‍ ഒന്നും അവന കണക്കിടുകയില്ല. അവന്‍ ചെയ്ത നീതികേടു നിമിത്തം അവന്‍ മരിക്കുക്കും യെഹസ്‌കല്‍ 33.19

വീണ്ടും അപ്പോസ്തോലന്‍ ആഹ്വാനം ചെയ്യുന്നു. സഹോദരന്മാരെ ഞാന്‍ ദൈവത്തിന്റെ മനസ്സലിവ്‌ ഓര്‍മ്മിപ്പിച്ചു
നിങ്ങളെ പ്രബോധിപ്പിക്കുന്നത്‌ നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്‌ പ്രസാദമുള്ള യാഗമായിഅര്‍പ്പിപ്പിന്‍ ഈ ലോകത്തിന്‌അനുരുപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന്‌ തിരിച്ചരിയേണ്ടതിനു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിന്‍ റോമ.2:0
2-2.

അതു കൊണ്ട്‌ സഹോദരന്മാരെ നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവിന്‍ അധികം ശ്ശമിപ്പിന്‍ ഇങ്ങനെ
ചെയ്താല്‍ നിങ്ങള്‍ ഒരു നാളും ഇടറിപോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യ
ത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.2 പത്രോ 1:11

ഇങ്ങനെയുള്ള അറിവുകള്‍ നമുക്ക്‌ നല്കിയിട്ടും നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി യേശു സ്വയം ബലിയര്‍പ്പിക്കപ്പെടടിട്ടും അതിനെയെല്ലാം വിസ്മരിച്ചുകൊണ്ട്‌ നാം അശുദ്ധജീവിതം തുടരുകയാണെങ്കില്‍
അവിടെ ദൈവകൃപ തടസ്സപ്പെടും. നമ്മുടെ രക്ഷക്കുവേണ്ടി ദൈവം നല്കിയ എല്ലാ അറിവുകളും രക്ഷാകരപദ്ധതികളും അറിഞ്ഞുകൊണ്ട്‌ നാം തിരസ്‌കരിക്കുകയാണെങ്കില്‍ അവിടെ ദൈവത്തെ തന്നെയാണ്‌ തിരസ്‌കരിക്കുന്നത്‌. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നാം ദൈവത്തില്‍ നിന്നകന്നീടാന്‍ പിശാച്‌ തകര്‍ച്ചകള്‍ സമ്മാനിക്കും,അപ്പോള്‍ നാം ദൈവത്തെ തേടാനും അനുഭവിക്കാനും ശ്രമിക്കുന്നില്ലെങ്കില്‍ വീണ്ടും വീണ്ടും
തകര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ നാം വിശുദ്ധിപാലിച്ചു കൊണ്ട്‌ ആത്മാവും മനസ്സും ശരീരവും വിശുദ്ധിയില്‍ കാക്കു മ്പോള്‍ ദൈവം സമൃദ്ധമായി തന്റെ മക്കളിലേക്ക്‌ കൃപകള്‍ ചൊരിയുന്നു. പാപമാര്‍ഗ്ഗങ്ങളില്‍ നിന്‌ അകന്നിരിക്കുകയാണ്‌ വിശുദ്ധിപ്രാപിക്കാനുള്ള വഴി. ആദികാലം മുതലെ ദൈവഹിതം പാപത്തിനെതിരായിരുന്നു. പരിശുദ്ധിയാണ്‌ അവിടുത്തെ ദൈവീകതയുടെ അടയാളം. അതുകൊണ്ടാണ്‌ ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന്‌ നാം എപ്പോഴുംപ്രാര്‍ത്ഥിക്കുന്നത്‌. ഈ ദൈവീകപരിശുദ്ധിയില്‍ പങ്കുചേരാന്‍ ദൈവം മനുഷ്യനെ ക്ഷണിക്കുന്നു.

ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്ന നാമമുള്ളവനുമായവന്‍ ഇപ്രകാരമരുളിച്ചെയയുന്നു. ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു, താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമു
്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവും ഉള്ളവരോടു കൂടെയും വസിക്കു
ന്നു. യെശയ്യാവ്‌ 57:45

കര്‍ത്താവിനെപ്പോലെ നമ്മള്‍ ആയിരിക്കണം എന്നാണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ ദൈവം നമ്മോടുപറയുന്നു. ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ്‌ സല്‍ഗുണസമ്പൂര്‍ണ്മനായിരിക്കുന്നതുപോലെ
നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍. മത്തായി 5:48

അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്‌ ഞാന്‍ അവര്‍ക്കുവേണ്ടിഎന്നെ തന്നെ വിശുദ്ധീകരിക്കു
ന്നു. ശരീരത്തെയും ആത്മാവിനെയും എല്ലാ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിച്ച്‌ ദൈവഭയം വഴി വിശുദ്ധിയെ തികയ്ക്കുവാന്‍ വി.പലോസ്‌ ശ്ലീഹാനമ്മോട്‌ ആഹ്വാനം ചെയ്യുന്നു.

പ്രിയമുള്ളവരെ , ഈ വാഗ്ദത്തങ്ങള്‍ നമുക്കും ഉള്ളതുകൊണ്ട്‌ നാം ജഡത്തിലെയുംആത്മാവിലേയും സകല കണ്‍മ
ഷവും നീക്കി നമ്മെതന്നെ വെടിപ്പാക്കി  ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക.2 കൊരിന്ത്യർ 7:1

മനുഷ്യനെ അശുദ്ധമാക്കുന്നവ എന്താണെന്ന്‌ കര്‍ത്താവ്‌ തന്നെ പറയുന്നുണ്ട്‌. വായില്‍ നിന്നു പുറപ്പെടുന്നതോ
ഹൃദയത്തില്‍ നിന്നു വരുന്നു. അതു മനുഷ്യനെ അശുദ്ധമാക്കൂന്നു. എങ്ങനെയെന്നാല്‍ ദുഷ്ചിന്ത, കൊലപാതകം, വൃഭി
ചാരം, പരസംഗമം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം,എന്നിവ ഹൃദയത്തില്‍ നിന്ന്‌ പുറപ്പട്ടുവരുന്നു. മനുഷ്യനെ
അശുദ്ധമാക്കുന്നത്‌ ഇതത്രേ മത്തായി 15:18-19 കൊരി, 6:9-10

നമ്മെ പലരും പരിശുദ്ധരുമായി തന്റെ സന്നിധയില്‍ നിര്‍ത്തേണ്ടതിന്‌ അവന്‍ തന്റെ കഷ്ടാനുഭവവും മരണവും വഴി
നമുക്ക്‌ സമാധാനം നല്കിയത്‌. നാം തന്റെ ,സന്നിധിയില്‍ വിശുദ്ധരും നിഷകളങ്കരും ആകേണ്ടതിന്‌ അവന്‍ ലോകസ്ഥാപനത്തിനുമുമ്പേ നമ്മെ അവനില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. എഫേസ്യര്‍ 1:4

അതുകൊണ്ട്‌ ദൈവസന്നിധിയില്‍ നമ്മുടെ ജീവിതം കുറ്റമറ്റുതാവണം.വിശുദ്ധിയില്‍ നിലനില്‍പ്പാന്‍ നാം
എന്താണ്‌ ചെയ്യേണ്ടതെന്ന്‌ അപ്പോസ്തോലൻ പറയുന്നു. ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ
മോഹങ്ങളെ അനുസരിക്കുമാറ്‌ ഇനി വാഴരുത്‌. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്‌സമര്‍പ്പിക്കുകയും അതുത്‌. നിങ്ങളെതന്നെ മരിച്ചിട്ട്‌ ജീവിക്കുന്നവരായും നിങ്ങളുടെ അവയങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചു കൊള്‍വിന്‍ റോമര്‍ 6:12-13

നമുക്ക്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കാം. ദൈവമേ വിശുദ്ധിയില്‍ ജീവിച്ച്‌ മരിച്ച്‌ എന്നെ നിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്‌ അവകാശി
ആക്കണമേ – ആമ്മീന്‍

 

SHARE THIS POST

COMMENTS

WORDPRESS: 0