HomeNewsParish News

ആഗേട്ടി 2023

മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.


മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇടവകയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു പ്രസിഡന്റ് റവ.ഫാ. കുറിയാക്കോസ് കാലായിൽ അദ്ധ്യക്ഷത വഹിച്ച *ആഗേട്ടി 2023* യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സെന്റ്‌മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോജി ഏബ്രഹാം, സെന്റ് മേരീസ് ഐ.ടി.ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ്,സെന്റ് മേരീസ് സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ സ്വർണാ മാത്യു,യൂത്ത് അസോസിയേഷൻ സെക്രട്ടറി ബിനീഷ് കിഴക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

#ആഗേട്ടി_2023
#മണർകാട്_പള്ളി
#യൂത്ത്_അസോസിയേഷൻ

SHARE THIS POST

COMMENTS

WORDPRESS: 0