HomeNewsChurch News

കോവിഡ് പ്രേതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈത്താങ്ങായി മണര്‍കാട് കത്തീഡ്രല്‍

മണര്‍കാട്: കോവിഡ് പ്രേതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈത്താങ്ങായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്ക

മണർകാട് പള്ളിയുടെ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് പള്ളിയുടെ വിവിധ ഭാഗങ്ങളിൽ “ഒരു വ്യക്തി” സംഭാവന നൽകിയാ കപ്പ വിതരണം ചെയ്യുന്നു.ന്യൂനമർദ്ദ കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകന്റെ കൃഷിയിടത്തിൽ നിന്ന് കാർഷിക വിളകൾ വിളവെടുത്തു നൽകി.

മണര്‍കാട്: കോവിഡ് പ്രേതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കൈത്താങ്ങായി ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മണര്‍കാട് കത്തീഡ്രല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് കൈത്താങ്ങായി മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെയും പള്ളിയുടെ യുവജന ചാരിറ്റബിൾ ആത്മീയ സംഘടനകളായ യൂത്ത് അസോസിയേഷൻ, കേഫാ, വനിതാ സമാജം,പ്രാർത്ഥനായോഗം, ശുശ്രൂഷ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ ഒരു കൈ സഹായം നൽകുന്നു.കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകൾ ,ഭക്ഷ്യ ധാന്യകിറ്റ്, പച്ചക്കറികിറ്റ്, വാഹന സൗകര്യം,കൗൺസിലിംഗ് എന്നിവ നൽകിവരുന്നു.

കോട്ടയം ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന കോവിഡ് സെന്ററുകളിലൊന്നാണ് മണര്‍കാട് പ്രവര്‍ത്തിക്കുന്നത്. കത്തീഡ്രലിന്റെ രണ്ട് ഹാളുകളാണ് അതിനായി വിട്ടുനല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഏറ്റെടുത്ത കോവിഡ് സെന്റര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ട്രസ്റ്റിമാരായ മാത്യു ജേക്കബ്, ഷാജി മാത്യു,  മെല്‍വിന്‍ ടി. കുരുവിള, കത്തീഡ്രല്‍ സെക്രട്ടറി തോമസ് രാജന്‍ എന്നിവര്‍ അറിയിച്ചു.
കോവിഡ് സെന്ററിന്റെ ജനകീയ അടുക്കളയുടെ മികച്ച പ്രവര്‍ത്തനം മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട മണര്‍കാട് ദേശത്തിലെ നാനാജാതി മതസ്ഥരുടെ സഹകരണത്തിന് ഉദാഹരണമാണ്.

കൂടാതെ 24 മണിക്കൂറും സേവനവുമായി മണര്‍കാട് പോലീസും കോവിഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരുന്നു. കോവിഡ് നന്നേ കുറഞ്ഞുനിന്ന ഒരു മാസക്കാലം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 27ന് കേരളത്തിലെ ആദ്യ ഓക്‌സിജന്‍ പാര്‍ലര്‍ യൂണിറ്റ് ഇവിടെ സ്ഥാപിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തതോടുകൂടി  വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ത്രിതല പഞ്ചായത്തുകള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു.

നേരിടാം ഒരുമയോടെ കാവലായ് കരുതലായി മണർകാട് പള്ളി

 

SHARE THIS POST

COMMENTS

WORDPRESS: 0