HomeNewsChurch News

മണര്‍കാട് പള്ളി സ്വതന്ത്ര പള്ളിയെന്ന് വിധിച്ച് കോട്ടയം മുന്‍സിഫ് കോടതി

കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളി സ്വതന്ത്രമാണെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍

കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളി സ്വതന്ത്രമാണെന്നും കെ. എസ് വര്‍ഗീസ് കേസ് മണര്‍കാട് പള്ളിക്ക് ബാധകമല്ലെന്നും കോട്ടയം മുന്‍സിഫ് കോടതി വിധി പുറപ്പെടുവിച്ചു. റിസീവർ ഭരണം വേണമെന്ന മെത്രാൻ കക്ഷി ആവശ്യവും കോടതി തള്ളി. മെത്രാൻ കക്ഷി വിഭാഗം ഫയല്‍ ചെയ്ത അന്യായം തള്ളിയാണ് പള്ളിക്ക് അനുകൂലമായി വിധി ബഹുമാനപ്പെട്ട കോടതി പുറപ്പെടുവിച്ചത്. മണര്‍കാട് സെന്റ് മേരീസ് പള്ളി സ്വതന്ത്രപള്ളിയാണെന്ന വിധി വന്നതോടെ മെത്രാൻ കക്ഷി പള്ളി പിടുത്ത കൈപ്പുസ്തകം പള്ളിക്ക് ബാധകമാവില്ല.
സ്വതന്ത്ര ഭരണഘടന അനുസരിച്ചാണ് പള്ളി പ്രവര്‍ത്തിക്കുന്നതെന്ന വാദം കോടതി അംഗീകരിച്ചു കെ.എസ് വര്‍ഗീസ് കേസും പള്ളിക്ക് ബാധകമാവില്ല. ഇതോടെ നീണ്ട നാളായി നിലനിന്നു പോന്ന തര്‍ക്കത്തിന് അവസാനമായി.
പള്ളിക്ക് വേണ്ടി അഭിഭാഷകരായ അനില്‍ ഡി കര്‍ത്ത,പി.ജെ ഫിലിപ്പ്,ബോബി ജോണ്‍, രാജീവ് പി നായര്‍, വി ടി ദിനകരന്‍, അനന്തകൃഷ്ണന്‍ എന്നിവർ ഹാജരായി

SHARE THIS POST

COMMENTS

WORDPRESS: 0