HomeNewsParish News

കാതോലിക്കാ ബാവായ്ക്ക് ഇന്ന് മണർകാട് കത്തീഡ്രലിൽ വരവേൽപ്പ്; സ്വീകരണഘോഷയാത്ര ഏറ്റുമാനൂരിൽ നിന്ന്.


കാതോലിക്കാ ബാവായ്ക്ക് ഇന്ന് മണർകാട് കത്തീഡ്രലിൽ വരവേൽപ്പ്; സ്വീകരണഘോഷയാത്ര ഏറ്റുമാനൂരിൽ നിന്ന്.

മഹാ പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് വൻ വരവേല്പു നൽകാനൊരുങ്ങി മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഇന്ന് വൈകീട്ട് നാലിന് പള്ളി അങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മത മേലധ്യക്ഷൻമാർ, മന്ത്രിമാർ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് മൂന്നു മണിക്ക് ഏറ്റുമാനൂർ ബൈപ്പാസ് കവലയിലെത്തുന്ന ശ്രേഷ്ഠ ബാവാ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചങ്ങനാശ്ശേരി – ഏറ്റുമാനൂർ ബൈപാസിലൂടെ മണർകാട് പള്ളിക്കവലയിലെത്തും. നാലു മണിക്ക് പള്ളിക്കവലയിൽ സ്വീകരണം. തുടർന്ന് വൈദികരും,വിശ്വാസികളും ചേർന്ന് കത്തീഡ്രലിലേക്ക് ശ്രേഷ്ഠ ബാവയെ ആനയിക്കും.

സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കുന്ന സ്വീകരണസമ്മേളനം മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലിത്ത ഉത്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണവും, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് ഡോ.ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ആനുഗ്രഹ പ്രഭാഷണവും നടത്തും.

മലങ്കര സഭയുടെ ഇതിഹാസത്തിന് മണർകാട് പള്ളിയിലേക്ക് സ്വാഗതം

മണർകാട് പള്ളി
യൂത്ത് അസോസിയേഷൻ

SHARE THIS POST

COMMENTS

WORDPRESS: 0