HomeArticlesChurch History

ഓർത്തഡോക്സ് സഭയുമായി പരുമലയിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭ

മണർകാട് (കോട്ടയം): ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർത്തഡോക്സ് സഭയുമായുള്ള ആദ്യ സംഗമം പര

മണർകാട് (കോട്ടയം): ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർത്തഡോക്സ് സഭയുമായുള്ള ആദ്യ സംഗമം പരുമലയുടെ മണ്ണിൽ ആകാമെന്നും, പാത്രിയർക്കീസ് ബാവായെ ഓർത്തഡോക്സ് സഭ പരുമലയിലേക്ക് ക്ഷണിക്കട്ടെയെന്നും സുറിയാനി സഭയുടെ പ്രാദേശിക തലവനും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പറഞ്ഞു. മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവായുടെ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ ആദ്യ സന്ദർശനത്തിൽ തന്നെ പരുമലയിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും, അതിനാൽ ഓർത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിക്കാനും പരുമലയുടെ മണ്ണിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.

ആധാരങ്ങളും അവകാശങ്ങളും:

  • പരുമല സെമിനാരിയുടെ ആധാരം ഓർത്തഡോക്സ് വിഭാഗം പരിശോധിക്കണമെന്ന് ശ്രേഷ്ഠ ബാവാ ആവശ്യപ്പെട്ടു.

  • മണ്ണുത്തി അരമനയുടെ ആധാരം കാലംചെയ്ത ദിവന്നാസ്യോസ് തിരുമേനിയുടെ പേരിലാണ്.

  • അർഹതപ്പെടാത്ത ഒരിടത്തും പാത്രിയർക്കീസ് ബാവായോ താനോ പ്രവേശിക്കില്ല.

     

മണർകാട് പള്ളിയുടെ ചരിത്രവും നിലപാടും: നാളെ മുതൽ മണർകാട് പള്ളിയിൽ കയറണ്ട എന്ന് കോടതി പറഞ്ഞാൽ അത് ആദരിക്കുമെന്ന് മോർ ബസേലിയോസ് ജോസഫ് ബാവാ വ്യക്തമാക്കി. ഒരു മെത്രാപ്പോലീത്താ കയറിയില്ലെന്നതുകൊണ്ട് മണർകാട് വിശ്വാസത്തിന് ഒരു കുറവും സംഭവിക്കില്ല. സഭാ യോജിപ്പിൽ പോലും മലങ്കര അസോസിയേഷനിൽ മണർകാട് പള്ളി പങ്കെടുത്തിട്ടില്ലെന്നതിന് കോടതിയിൽ തെളിവുണ്ട്. മണർകാട് പള്ളി പങ്കെടുക്കേണ്ടെന്ന് അന്നത്തെ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്താ പാറേട്ട് മാർ ഈവാനിയോസ് കല്പന നൽകിയിട്ടുണ്ടെന്നതും വ്യക്തമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനപരമായ സമീപനം: ഇനി കോലാഹലമുണ്ടാക്കി ഒരു പള്ളിയും പിടിച്ചുനിർത്താൻ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ലെന്ന് ശ്രേഷ്ഠ ബാവാ പറഞ്ഞു. അങ്ങനെ സാഹചര്യം വന്നാൽ അവിടെ വിശ്വാസികൾ പ്രാർത്ഥിച്ചിരിക്കും, പ്രാർത്ഥന മാത്രമായിരിക്കും ആയുധം. ദേവാലയങ്ങൾക്ക് സ്ഥാപന ഉദ്ദേശ്യമുണ്ടെന്നും അത് അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിൽ ആയിരിക്കണമെന്ന് എഴുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മണർകാട് പള്ളിയുൾപ്പെടെ ഓർത്തഡോക്സ് സഭയ്ക്ക് പോകേണ്ടതാണെന്നുണ്ടെങ്കിൽ സിവിൽ കോടതിയിൽ കേസ് കൊടുത്ത് രേഖകൾ ഹാജരാക്കി ഉടമസ്ഥാവകാശം തെളിയിക്കുകയും ആധാരം കൊടുത്ത് കരം അടയ്ക്കുകയും വേണമെന്നും അല്ലാതെ വെറുതെ അവകാശം ഉന്നയിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാത്രിയർക്കീസ് ബാവായെ അംഗീകരിക്കണമെന്ന് ആരെയും നിർബന്ധിക്കുന്നില്ലെന്നും, വ്യത്യസ്തതയെ അംഗീകരിച്ചും ആദരിച്ചും രണ്ട് വ്യത്യസ്ത സഭകളായി കഴിയാമെന്നും മോർ ജോസഫ് ബാവാ കൂട്ടിച്ചേർത്തു.

SHARE THIS POST

COMMENTS

WORDPRESS: 0