ധന്യയായി സുറിയാനി സഭ : മോർ ക്രിസ്റ്റോഫോറോസ് മർക്കോസ്, മോർ സ്തെഫാനോസ് ഗീവർഗീസ് അഭിഷിക്തരായി
ലബനോന്‍ : യാക്കോബായ സുറിയാനി സഭയ്ക്കുവേണ്ടി ചെമ്പകശ്ശേരിൽ മര്‍ക്കോസ് റമ്പാന്‍ മോർ ക്രിസ്റ്റോഫോറോസ് മര്‍ക്കോസ് എന്ന സ്ഥാനപ്പേരിലും, കുറ്റിപറിച്ചേല്‍ ഗീവര്‍ഗീസ് റമ്പാന്‍ മോർ സ്തെഫാനോസ് ഗീവര്‍ഗീസ് എന്ന സ്ഥാനപ്പേരിലും സ്ലീബ പെരുന്നാള്‍ ദിനമായ ഇന്ന് സെപ്റ്റംബര്‍ 14 ന് ലബനോനിലെ പാത്രിയര്‍ക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് വിശുദ്ധ കുർബാന മധ്യേ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പോലീത്തന്മാരായി വാഴിച്ചു.
COMMENTS