മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന താപസ ശ്രേഷ്ഠനായ ശബ്ലോനോ തോബോ മോർ യൂലീയോസ് യാക്കൂബ് (മാടപ്പാട്ട്) തിരുമേനിയുടെ. (1912-1992) 29- മത് ദു:ഖറോന ജനുവരി 24 നടത്തപ്പെടുന്നു
പുണ്യ ശ്ലോകനായ അഭിവന്ദ്യ മോർ ജൂലിയസ് യാക്കൂബ് തിരുമേനി 1912 ഡിസംബർ 27 ന് കോട്ടയം പാമ്പാടയിലെ പ്രസിദ്ധമായ മാടപ്പാട്ട് കുടുംബത്തിലെ ചാക്കോയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. ”ബാല്യത്തിൽ കുഞ്ഞപ്പൻ (യാക്കൂബ്) എന്ന പേരില്‍ അറിയപ്പെട്ടു. അഭിവന്ദ്യ തിരുമേനിയുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ പ്രിത്രു സഹോദരൻമാരുടെ സംരക്ഷണ ത്തിൽ വളര്‍ന്നു. പമ്പടി, വാഴൂർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ ക്ളാസ്സിൽ പഠിക്കുമ്പോൾ അനാരോഗ്യം മൂലം വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു.
മിത ഭാഷിയും,ശാന്തനും, സൗമ്യനുമായ അഭിവന്ദ്യ തിരുമേനി ബാല്യത്തിൽ തന്നെ ആത്മീയ കാര്യങ്ങളിൽ തൽപ്പരനായ
തിനാൽ ത്രിക്കോത്തമംഗലത്തെ മാർ ശർബ്ബീൽ ദയാറായിൽ മീഖായേൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ശിഷ്യനായി യാക്കൂബ് റവ. കൊച്ചുപരമ്പിൽ ഗീവർഗീസ് റംബാൻ, വഞ്ചിത്തട്ടിൽ കുര്യാക്കോസ് റംബാൻ എന്നിവരിൽ നിന്നും തന്റെ ദൈവശാസ്ത്ര പഠനം നടത്തി
1942 മെയ് 24 ന് മണർകാട് വി. മർത്തമറിയം പള്ളിയിൽ വെച്ച് അഭിവന്ദ്യ മീഖായേൽ തിരുമേനിയിൽ നിന്നു ശെമ്മാശപട്ടവും. 1945 ഓഗസ്റ്റ് 19 ന് കോട്ടയം ചെങ്ങളം സെന്റ് തോമസ് പള്ളിയിൽ വെച്ച് കശ്ശീശാ പട്ടവും സ്വീകരിച്ചു.
സുറിയാനി ഭാഷയിൽ അഗാധമായ പാണ്ഡിത്യമുള്ള യാക്കൂബ് കശ്ശീശാ തുടർന്ന് മഞ്ഞിനിക്കരയിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയര്‍ക്കീസ് ബാവയുടെയുടെ കബറിങ്കൽ ശുശ്രൂഷിച്ച് മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ.അന്ത്യോഖ സിംഹാസന പ്രതിനിധി ആയ പുണ്യ ശ്ലോകനായ ഏലിയാസ് മാര്‍ ജൂലീയോസ് ബാവയുടെ സെക്രട്ടറിയായും ദ്വിഭാഷിയായും സേവനമനുഷ്ഠിച്ചുകൊണ്ട്
മഞ്ഞിനിക്കര ദയറായിൽ വൈദീക വിദ്യാർത്ഥികളെ പഠിപ്പിച്ചുവന്നു. വേദ ശാസ്ത്രത്തിലും സുറിയാനി ഭാഷയിലും അഗ്രഗണ്യനായ തിരുമേനിയുടെ ശിഷ്യത്വം സ്വീകരിച്ച യാക്കോബായ സുറിയാനി സഭയുടെ പട്ടക്കാരും മേല്‍ പട്ടക്കാരും അനവധിയാണ്… ഗമാല്ല്യനെ പോലെ മഹാ പണ്ഡിതനായ… പുണ്യവാനായ ഈ പിതാവിൻ്റെ പാദപീഠത്തിൽ ഇരുന്നു പഠിക്കാന്‍ അവസരം കിട്ടിയവരാരും നോമ്പു ആചരണങ്ങളിലോ.. വിശ്വാസ കാര്യങ്ങളിലോ…. കൂദാശനുഷ്ടാനങ്ങളിലോ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകില്ല…. നിശ്ചയം.. ഈ കാര്യത്തിൽ കാർക്കശ്യം പുലര്ത്തീരുന്നതിരുമേനിയെ പുതിയ തലമുറ പിന്തുടരുന്നത് അഭികാമ്യം ആണ്.
1955 ജൂൺ 19-ന് മോർ ജൂലിയസ് ഏലിയാസ് ബാവാ അദ്ദേഹത്തെ റംബാൻ സ്ഥാനത്തേക്ക് ഉയർത്തി. 1962-64 കാലഘട്ടത്തിൽ മഞ്ഞിനിക്കരയിലും മലേക്കുരിശ്മ ദയാറായിലും അനേകം വൈദീക വിദ്യാർത്ഥികൾക്ക് ഗുരുവായി സുറിയാനി ഭാഷയും ആരാധന ക്രമ്മങ്ങളും സത്യ വിശ്വാസംവും പഠിപ്പിച്ചു.
1963-64 കാലഘട്ടത്തിൽ പൗരസ്ത്യ സുവിശേഷം സമാജത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലങ്കര യാക്കോബായ സുറിയാനി സഭയിൽ വീണ്ടും ഭിന്നതകൾ ആരംഭിച്ച സാഹചര്യത്തില്‍ വന്ദ്യ മാടപ്പാട്ട് എം. സി. യാക്കൂബ് റംബാച്ചനെ 1975 ജൂൺ 12 ന് ഡമാസ്കസിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വെച്ച് പരി.യാക്കൂബ് ത്രിതീയൻ പാത്രിയർക്കീസ് ബാവയാൽ മോർ യാക്കൂബ് ജൂലിയസ് എന്ന പേരിൽ മെത്രാപ്പോലീത്ത യായി അഭിഷേകം ചെയ്തു പരി. സിംഹാസനത്തിൻ കീഴിലുള്ള സിംഹാസന പള്ളികളുടെയും സ്ഥാപനങ്ങളുടെയും മഞ്ഞിനിക്കര ദയറ തലവനുമായി നിയമിച്ചു.
1990 നവംബറിൽ,പരി. സാക്ക പ്രഥമൻ പാത്രിയർക്കീസ് അഭിവന്ദ്യ തിരുമേനിയെ “ആത്മീയ ഗുരു ശ്രേഷ്ഠൻ” എന്നർഥമുള്ള ‘ “ശബ്ലോനോ തോബോ” എന്ന പദവി നല്കി ആദരിച്ചു.
പരിശുദ്ധ ഏലിയാസ് III ബാവയുടെ കബറിങ്കൽ അരനൂറ്റാണ്ടോളം സേവിക്കാൻ മഹാ ഭാഗ്യം ലഭിച്ച വെറെ ആരും ഉണ്ടാകില്ല..
പുണ്യശ്ലോകനായ ജൂലീയോസ് ബാവയും പരി. യാക്കോബ് തൃതീയൻ ബാവായും മഞ്ഞിനിക്കരയിൽ റംബാനായി സേവനം അനുഷ്ഠിച്ചപ്പോളും അഭിവന്ദ്യ അപ്രേം ആബൂദി തിരുമേനി റംബാനായി സേവനം അനുഷ്ഠിച്ച സമയങ്ങളിലും അവരുടെ . സെക്രട്ടറിയായും പരിഭാഷകനായും പുണ്യ ശ്ലോകനായ യൂലീയോസ് തിരുമേനി കൂടെ ഉണ്ടായിരുന്നു.
അഭിവന്ദ്യ തിരുമേനി സുറിയാനി ഭാഷയിൽ നിന്നും നിരവധി പുസ്തകങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.
ബാർ യബ്രായ എഴുതിയ ഹൂദായ കാനോൻ , മോർ യുഹാനോൺ മ്ദംനോയുടെ ജീവചരിത്രം, മോർ ആഗന്റെ ചരിത്രം, ഉള്‍പ്പടെ സുറിയാനി ക്രമത്തില്‍ ഉള്ള വിവാഹ, സംസ്കാര ക്രമങ്ങളൾ , പ്രാർത്ഥനകൾ, പ്രീമിയോനുകൾ എന്നിവ അതില്‍ ഉൾപ്പെടുന്നു.
അഭിവന്ദ്യ തിരുമേനിയുടെ പ്രാർത്ഥനകളും ഉപവാസങ്ങളും വളരെ പ്രത്യേകതയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം, ഭക്ഷണം, വസ്ത്രധാരണം എന്നിവ വളരെ ലളിതമായിരുന്നു. സഭയുടെ പാരമ്പര്യങ്ങളേയും ആചാരങ്ങളേയും ബഹുമാനിക്കുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
തന്റെ പിന്‍ഗാമിയായി മലങ്കര യാക്കോബായ സുറിയാനി സഭക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ധീരനായ പിതാവ് മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെത്രാപ്പോലീത്തയെ എല്ലാം ഭരമേല്പിച്ചു ആ പുണ്യ ശ്ലോകനായ പിതാവ് ദൈവത്താൽ ഭരമേല്പിക്കപ്പെട്ട തന്റെ ദൗത്യം പൂര്‍ത്തിയാക്കി ദൈവസന്നിധിയിലേക്ക് 1992 ജനുവരി 24 ന് വാങ്ങിപോയിട്ട് 29 നീണ്ട വർഷങ്ങൾ..
അഭിവന്ദ്യ യൂലീയോസ് തിരുമേനിയുടെ പദങ്ങളില്‍ പ്രണാമം അര്‍പ്പിച്ചും മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു പ്രാര്‍ത്ഥിക്കാം..
പുണ്യ പിതാവിന്റെ ഓർമ കൊണ്ടാടുന്നു സുദിനത്തിൽ… അപേക്ഷിക്കാം..പുണ്യ പിതാവേ..
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..

COMMENTS