കോട്ടയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ ഗീവറുഗീസ് സഹദായുടെ നാമത്തിൽ ഉള്ള കുരിശുംതോട്ടിയുടെ കൂദാശയും പെരുന്നാൾ കോടിയേറ്റും.

കോട്ടയം സെന്റ് ജോസഫ് കത്തീഡ്രൽ പളളിയുടെ മുമ്പിൽ സ്ഥാപിച്ച ഗീവറുഗീസ് സഹദായുടെ നാമത്തിൽ ഉള്ള കുരിശുംതോട്ടി യുടെ കൂദാശയും പെരുന്നാൾ കോടിയേറ്റും ഇടവക മെത്രപ്പോലിത്താ അഭിവദ്യ. തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ഇന്ന് വി.കുർബ്ബാനക്ക് ശേഷം നടത്തപെട്ടു. കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്ന് മുതൽ 26 വരെ യൗസേപ്പിതാവിന്റെയും, അഭി.പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെയും ഓർമപ്പെരുന്നാൾ ആചരിക്കും.
വലിയ പെരുന്നാൾ ദിനമായ 26ന് രാവിലെ 6:30ന് പ്രഭാത്രപാർഥന, 7;30ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന.കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയസ് പ്രധാന കാർമികത്വം വഹിക്കും.
ഭദ്രാസന സെക്രട്ടറിയായി തിരഞെഞ്ഞെടുക്കപ്പെട്ട റവ.ഫാ.ഷൈജു ജോസ് ചെന്നിക്കര, ഭാരവാഹികളായ ബിജോ ഫിലിപ്പ് ചേരിക്കൽ പുരയിടത്തിൽ, സി.എ.ബാബു ചെറുവള്ളി മറ്റത്തിൽ എന്നിവരെ ആദരിക്കും. 9ന് ഭദ്രാസന മെറിറ്റ് അവാർഡ് ദാനം,ആശീർവാദം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

COMMENTS