HomeParish News

ജെ.എസ്.എസ്.എൽ.സി പരീക്ഷ വിജയികൾ

2021ലെ ജെ.എസ്.എസ്.എൽ.സി പരീക്ഷ വിജയികൾ.


എം.ജെ.എസ്.എസ്.എ ദേശീയ തലത്തിൽ നടത്തിയ 2021 ലെ ജെ.എസ്.എസ്.എൽ.സി, പ്ലസ് 2 വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്കൂൾ അസ്സോസിയേഷൻ 2021 വർഷത്തെ ജെ.എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജെ.എസ്.എസ്.എൽ.സി ഒന്നാം റാങ്ക് 99 മാർക്ക് നേടി ബേസിൽ ബി. പാലപ്പിള്ളിൽ (സെന്റ് തോമസ് കറുകടം, കോതമംഗലം മേഖല), രണ്ടാം റാങ്ക് 98 മാർക്ക് നേടി എസ്തേർ ജെയിൻ (സെന്റ് മേരീസ് മുളവൂർ, മൂവാറ്റുപുഴ മേഖല), മൂന്നാം റാങ്ക് 97 മാർക്ക് നേടി സാനിയ സാജൻ (സെന്റ് മേരീസ് പേപ്പതി, പിറവം മേഖല) എന്നിവർ കരസ്ഥമാക്കി.

പ്ലസ് ടു ഒന്നാം റാങ്ക് 92 മാർക്ക് നേടി അനീനാ ബാബു (മാർ ബേസിൽ കോതമംഗലം, കോതമംഗലം മേഖല) രണ്ടാം റാങ്ക് 90 മാർക്ക് നേടി ഡിയോൺ റെജി, (സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് നീറാംമുകൾ, കോലഞ്ചേരി മേഖല) മൂന്നാം റാങ്ക് 88 മാർക്ക് നേടി അക്സ മരിയ രാജു (സെന്റ് തോമസ് കർമ്മേൽ കുന്ന് – വെട്ടിക്കൽ, കോലഞ്ചേരി മേഖല) എന്നിവർ കരസ്ഥമാക്കി.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 700 ഓളം സൺഡേ സ്കൂളുകളിലെ വിദ്യാർത്ഥികൾ 85 കേന്ദ്രങ്ങളിലായാണ് വാർഷിക പരീക്ഷ എഴുതിയത്. ജെ.എസ്.എസ്.എൽ.സി 98.77 % ഉം പ്ലസ്ടുവിന് 93.79 % ഉം വിജയം നേടി. ദേശീയ തലത്തിൽ നടത്തുന്ന പ്രസ്തുത വാർഷിക പരീക്ഷ 60 ൽ പരം അദ്ധ്യാപകർ ചേർന്ന് കേന്ദ്രീകൃത മൂല്യനിർണ്ണയം നടത്തി. ഇതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള പരീക്ഷാ ബോർഡിനാണ് പരീക്ഷാ നടത്തിപ്പിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. ജെ.എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്ന് മുതൽ 10 വരെയുള്ള റാങ്കുകൾക്കു 17 കുട്ടികൾ അർഹരായി. പ്ലസ് 2 വിന് 1, 2, 3 റാങ്കുകൾക്കു 3 പേർ അർഹരായി.

പരീക്ഷ റിസൽട്ട് പ്രഖ്യാപനത്തിൽ പ്രസിഡന്റ് ഡോ . മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഷെവ. എം.ജെ മർക്കോസ്, സെക്രട്ടറിമാരായ യൽദോ ഐസക്, റോയ് തോമസ്, ട്രഷറാർ പി.വി ഏലിയാസ്, പരീക്ഷാ കൺട്രോളർ എം.കെ വർഗ്ഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.വി ജേക്കബ്, പി.വി പൗലോസ്, പരീക്ഷാ ബോർഡ് അംഗം കെ.വി ജോസ്, ഓൺലൈൻ ക്ലാസ് ടെക്നിക്കൽ കൺവീനർ സിജു ടി. പോൾ എന്നിവർ ഫലപ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

എം.ജെ.എസ്.എസ്.എ ദേശീയ തലത്തിൽ നടത്തിയ 2021 ലെ ജെ.എസ്.എസ്.എൽ.സി, പ്ലസ് 2 വാർഷിക പരീക്ഷയിൽ റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം കരസ്ഥമാക്കിയവർക്കും
#ആശംസകൾ
#യുത്ത്_അസോസിയേഷൻ
#മണർകാട്_പള്ളി

SHARE THIS POST

COMMENTS

WORDPRESS: 0