മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും ആഗോള മരിയന്‍ തീര്ത്ഥാ
മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പുണ്യശ്ലോകനായ
പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവുംആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി. മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ വി. ദൈവമാതാവിന്റെ ഇടക്കെട്ട് , കാലം ചെയ്ത മോറാന്‍ മോര് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ഐവാസ് പാത്രിയര്‍ക്കീസ് ബാവ സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാള്‍” 26-2-2022 ശനിയാഴ്ച നടത്തപ്പെടുന്നു. പെരുന്നാള്‍ ദിവസം പെരുമ്പാവൂര്‍ മേഖല-അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മോര് അപ്രേം തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ രാവിലെ 7.00 ന് വി. കുര്‍ബ്ബാനയും, വി. കുര്‍ബ്ബാനാനന്തരം അനുഗ്രഹപ്രഭാഷണവും നടത്തുന്നതാണ്. ധൂപപ്രാര്‍ത്ഥനയ്ക്കും, പ്രദക്ഷിണത്തിനും ശേഷം നേര്‍ച്ചവിളമ്പ് ഉണ്ടായിരിക്കും.
നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളില്‍ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു
വരുന്ന വി. മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കുകയും ചെയ്തുവരുന്നു. വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ, നേർച്ചയ്ക്കുള്ള നെയ്യപ്പം തയ്യാറാക്കുന്നതിന്റെ ക്രമീകരണങ്ങൾ ഇന്ന് ( 22-02-2022- ചെവ്വാഴ്ച്ച ), കത്തീഡ്രൽ സഹവികാരിയും വനിതാ സമാജം പ്രസിഡന്റുമായ വന്ദ്യ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ പ്രാത്ഥിച്ചു ആശീർവദിച്ചു കൊണ്ട് ആരംഭിച്ചു. ചടങ്ങിൽ കത്തീഡ്രൽ ട്രസ്റ്റിമാർ, സെക്രട്ടറി, പള്ളി മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു


COMMENTS