മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അവാർഡുകൾ മണർകാട് സെന്റ് മേരീസ് കോളേജിന്




മണർകാട് സെന്റ് മേരീസ് കോളേജിൽ അനുമോദന യോഗം
മണർകാട് . മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ മികച്ച എൻ.എസ്. എസ്. യൂണിറ്റ്, മികച്ച എൻ.എസ്.എസ്. സൗഹൃദ പ്രിൻസിപ്പൽ , മികച്ച പ്രോഗ്രാം ആഫീസർ എന്നിവയ്ക്കുള്ള മോസസ് ട്രോഫി , മികച്ച ഗ്രാമീണ കലാലയത്തിനുള്ള റവ.ടി.സി.ജോർജ്ജ് പുരസ്കാരം, എന്നീ അവാർഡുകൾ നേടിയ മണർകാട് സെന്റ് മേരീസ് കോളേജിനെ അനുമോദിക്കുവാൻ ഇന്ന് (28.8.21 ) രാവിലെ 9 – ന് കോളേജിൽ വച്ച് യോഗം ചേരും. യാക്കോബായ സഭ സിനഡ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരളാ നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ് അനുമോദന പ്രസംഗം നടത്തും. സർവ്വകലാശാലാ എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. രേഖാ രാജ്, അവാർഡ് ജേതാക്കളായ പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ, എൻ.എസ്.എസ്. പ്രോഗാം ഓഫീസർ മഞ്ജുഷ സി.ജി., പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ്, കോളേജ് മാനേജർ മാത്യു ജേക്കബ്, സെക്രട്ടറി എ. ഏബ്രഹാം, ട്രഷറർ ഷാജി മാത്യു, എന്നിവർ സംസാരിക്കും.
പരിപാടി ഓൺലൈൻ ആയി കാണാം : https//youtu.be/cX7UJvTrf1s

COMMENTS