ബെർത്തുൽമായി ശ്ലീഹ ഇന്ത്യയിൽ ബോംബെയിലുള്ള കല്യാൺ അതോടൊപ്പം കൊങ്കൺ മേഖലകളിൽ സുവിശേഷം അറിയിച്ചതായി പറയുന്നു.
മോർ ബെർത്തുൽമായി ശ്ലീഹ (AD 62): യേശു തമ്പുരാന്റെ ശിക്ഷ്യ ഗണത്തിൽപ്പെട്ട പരിശുദ്ധ ബെർത്തുൽമായി ശ്ലീഹായെ കുറിച്ച് ചുരുക്കം ചില വിവരങ്ങൾ മാത്രമേ ലഭ്യമുള്ളു. തുൽമായി അല്ലെങ്കിൽ തീമായി മകൻ എന്നർത്ഥമാണ് ബെർത്തിമായി എന്ന പേരിന് ഇദ്ദേഹം കൊത്തിനെ ദേശക്കാരനും യിസ്സാഖർ അല്ലെങ്കിൽ ആശീർ ഗോത്രക്കാരൻ ആണെന്ന് കരതുന്നു. യേശു തമ്പുരാൻ ജെറിക്കോയിൽ വെച്ച് സൗഖ്യമാക്കിയ അന്ധനായ യാചകൻ ആയിരുന്നു ബെർത്തിമായി എന്ന് മർക്കോസിന്റെ സുവിശേഷം 10:46-52 ൽ പറയുന്നു.
മത്തായി ലൂക്കോസ് എന്നി സുവിശേഷങ്ങളിൽ ശിക്ഷ്യ ഗണത്തിൽ ഇദ്ദേഹത്തിന്റെ പേര് പറയുന്നത് അല്ലാതെ മറ്റ് വിവരങ്ങൾ ഇല്ല ചില പണ്ഡിതരുടെ അഭിപ്രായത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്ന നഥാനിയേൽ ആണ് ബെർത്തുൽമായി ശ്ലീഹ എന്ന് പറയുന്നു. പെന്തിക്കൊസ്തി പെരുന്നാൾ ശേഷം ശ്ലീഹ യമൻ അറേബ്യാ പാർഥ്യ (ഇറാൻ ) തുർക്കി എന്നിവിടങ്ങളിൽ സുവിശേഷം അറിയിച്ചു പണ്ഡിതരായ യൗസേബിയോസ്, ജെറോം എന്നിവർ ബെർത്തുൽമായി ശ്ലീഹ ഇന്ത്യയിൽ ബോംബെയിലുള്ള കല്യാൺ അതോടൊപ്പം കൊങ്കൺ മേഖലകളിൽ സുവിശേഷം അറിയിച്ചതായി പറയുന്നു.
തുർക്കിയിലെ ഹിയരാപോലീസിൽ വെച്ച് ഫിലിപ്പോസ് ശ്ലീഹയോടൊപ്പം ക്രൂശിക്കപ്പെടാനിരുന്നെങ്കിലും ഒരു ഭൂകമ്പം നിമിത്തം അത് നടന്നില്ല തുടർന്ന് അദ്ദേഹം അർമിനിയയിൽ പോയി സുവിശേഷം അറിയിച്ചു അർമീനിയൻ സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ ആണ് മോർ ബെർത്തുൽമായി ശ്ലീഹ ആണ്
.
അർമിനിയിലെ അൽബോനോ പോലീസിൽ ശ്ലീഹ സുവിശേഷം അറിയിക്കുന്ന സമയത്തു നാട്വാഴിയായ അസ്ത്രിയാജിസ് അദ്ദേഹത്തെ തടവിലാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു AD 62 ൽ ശ്ലീഹായെ തൊലിയുരിച്ച് തല കീഴായി ക്രൂശിക്കപ്പെട്ടു. പരിശുദ്ധനായ ബെർത്തുൽമായി ശ്ലീഹായുടെ ഓർമ സുറിയാനി സഭ ജൂൺ 11 നും മറ്റു സഭകൾ ഓഗസ്റ്റ് 24 നും ആചരിക്കുന്നു.
പരിശുദ്ധ ശ്ലീഹന്മാരുടെ പ്രാർത്ഥന നമ്മുക്ക് കോട്ടയായിരിക്കട്ടെ
Courtesy:Joseph M Y
COMMENTS