ജോസഫ് എന്നാണ് ബർണ്ണബാസ് എന്ന വാക്കിന്റെ അർത്ഥം ആശ്വാസത്തിന്റെ പുത്രൻ എന്നാണ്
മോർ ബർണബാസ് ശ്ലീഹാ (AD 61): പരിശുദ്ധനായ ബർണബാസ് ആദിമ സഭയിലെ സുവിശേഷകരിൽ പ്രമുഖനും പരിശുദ്ധനായ പൗലോസ് ശ്ലീഹായുടെ സുഹൃത്തും സന്തത സഹചാരിയും സുവിശേഷ പ്രഘോഷണത്തിൽ കൂട്ടുവേലക്കാരൻ കൂടി ആയിരുന്നു അപ്പസ്തോല പ്രവർത്തിയിൽ മോർ ബർണബാസിനെ കുറിച്ച് പല ഭാഗങ്ങളിൽ പരാമർശിക്കുന്നുണ്ട്. പരിശുദ്ധനായ ബർണബാസ് സൈപ്രസിലെ സലാമിസിൽ ലേവ്യ കുടുംബത്തിൽ ആണ് ജനിച്ചത് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ജോസഫ് എന്നാണ് ബർണ്ണബാസ് എന്ന വാക്കിന്റെ അർത്ഥം ആശ്വാസത്തിന്റെ പുത്രൻ എന്നാണ് .ആദിമ സഭയുടെ തുടക്കകാലത്ത് സമ്പത്തുള്ളവർ തങ്ങളുടെ സമ്പത്തിന്റെ ഒരു വിഹിതം സഭയിൽ സമർപ്പിക്കുമായിരുന്നു ശ്ലീഹർ അത് ദാരിദ്രർക്ക് നൽകുമായിരുന്നു ക്രിസ്തിയ വിശ്വാസം സ്വീകരിച്ച ബർണബാസ് തന്റെ നിലം വിറ്റ് കിട്ടിയ ശ്ലീഹർക്ക് മുൻപാകെ സമർപ്പിച്ചു (പ്രകസിസ് 4:36,37) പൗലോസ് ശ്ലീഹ മാമോദിസ സ്വീകരിച്ച ശേഷം അദ്ദേഹത്തെ ശ്ലീഹരുടെ അടുക്കലേക്ക് കൊണ്ട് പോയി പിന്നീട് ശ്ലീഹരുടെ കൈവെയ്പ്പ് നേടിയ ശേഷം പൗലോസ് ശ്ലീഹയോടൊപ്പം അദ്ദേഹം അന്തിയോക്യ സെലൂക്യ സൈപ്രസ് നാടുകളിൽ സുവിശേഷം അറിയിച്ചു ലുസ്ത്രയിൽ വെച്ച് പൗലോസ് ശ്ലീഹ മുടന്തനെ സൗഖ്യമാക്കിയപ്പോൾ അദേഹത്തെയും ബർണബസിനെയും അവർ ദേവന്മാർ ആയി കരുതി അവരെ ആരാധിക്കുവാൻ ചെന്നു അപ്പോൾ തങ്ങൾ വെറും സാധാരണ മനുഷ്യർ മാത്രമാണെന്നും ആകാശവും ഭൂമിയും സകലതും സൃഷ്ടിച്ചവനായ ദൈവത്തിലേക്ക് നിങ്ങൾ തിരിയണം എന്ന് അവർ പറഞ്ഞു അവിടെ ഉണ്ടായിരുന്ന യഹൂദർ ജനക്കൂട്ടത്തെ അവർക്കെതിരായി ഇളക്കി അവർ ഇവരെ കല്ലെറിഞ്ഞു പൗലോസ് ശ്ലീഹ ബർണബാസും അനേക നാടുകളിൽ സുവിശേഷം അറിയിക്കുകയും അനേകർ യേശു ക്രിസ്തുവിൽ വിശ്വസിച്ചു മാമോദിസ എൽക്കുകയും സഭ വളരുകയും ചെയ്തു ബർണബാസ് ഒരു ലേഖനം എഴുതിയിട്ടുണ്ടെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നുവെങ്കിലും അതിന് ആധികാരികതയില്ല AD 61 സൈപ്രസിലെ സലാമിസിൽ വെച്ച് ബർണബാസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു അദ്ദേഹത്തിന്റെ ഓർമ സുറിയാനി സഭ ജൂൺ 11ന് ആചരിക്കുന്നു
പരിശുദ്ധ ശ്ലീഹന്മാരുടെ പ്രാർത്ഥന നമ്മുക്ക് കോട്ടയായിരിക്കട്ടെ
Courtesy:Joseph M Y
COMMENTS