യാക്കോബായ സഭ അവകാശ സംരക്ഷണ യാത്ര തുടങ്ങി

HomeNewsChurch News

യാക്കോബായ സഭ അവകാശ സംരക്ഷണ യാത്ര തുടങ്ങി

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന യാത്ര ഡിസംബർ

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന യാത്ര ഡിസംബർ 29ന് തിരുവനന്തപുരത്ത് സമാപിക്കും. യാക്കോബായ -ഓർത്തഡോക്‌സ്‌ സഭ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, പടുത്തുയർത്തിയ ദൈവാലയങ്ങളിൽ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യാത്ര മീനങ്ങാടി സൻെറ്​ പീറ്റേഴ്സ് ആൻഡ് സൻെറ്​ പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ പീലക്സിനോസ് ഖബറിടത്തിൽ നിന്ന് ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. മലബാർ ഭദാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പോളികാർപ്പോസ് അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി. കോഴിക്കോട് ഭദ്രാസനത്തി​ൻെറ പൗലോസ് മോർ ഐറേനിയോസ്, ഡൽഹി ഭദ്രാസനത്തി​ൻെറ കുര്യാക്കോസ് മോർ യൗസേഫിയോസ്, ബംഗളൂരു-മൈലാപ്പൂർ ഭദ്രാസനത്തി​ൻെറ ഐസക്ക് മോർ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും സഭ ഭാരവാഹികളായ വൈദിക ട്രസ്​റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പ, സമുദായ ട്രസ്​റ്റി ഷാജി ചുണ്ടയിൽ, കൊല്ലം പണിക്കർ, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റർ, സമരസമിതി കൺവീനർ ഫാ. ജോൺ ഐപ്പ്, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. ജേക്കബ് മീഖായേൽ പുല്യാട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകി. യാത്രക്ക് മീനങ്ങാടി സൻെറ്​ മേരീസ് സുവിശേഷ സമാജം പള്ളിയിലും കൽപറ്റ സൻെറ്​ ജോർജ് പള്ളിയിലും സ്വീകരണം നൽകി. യാത്രയുടെ സമാപനത്തി​ൻെറ ഭാഗമായി 29ന് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നൽകും

SHARE THIS POST

COMMENTS

WORDPRESS: 0