HomeArticlesFeasts & Lents

സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

സംയുക്ത ക്രിസ്തുമസ് ആഘോഷം 23 12 2022


സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 -ാം തീയതി വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ വെച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. യുത്ത് അസോസിയേഷൻ പ്രസിഡന്റ് റവ.ഫാ. കുര്യാക്കോസ് കാലായിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ അഭി. ഗീവർഗിസ് മോർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു സമ്മേളനത്തിൽ ശ്രീ റോഷി അഗസ്റ്റിൻ (ബഹു. ജല വിഭവ വകുപ്പ് മന്ത്രി ) മുഖ്യ പ്രഭാഷണവും മികച്ച കർഷകയ്ക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു ശ്രീ. മാത്യൂ കുഴൽ നാടൻ (എം.എൽ.എ മുവാറ്റുപുഴ) ക്രിസ്തുമസ് ചാരിറ്റി ഉദ്ഘാടനം ചെയ്തു റവ.ഫാ. ജിനു പള്ളിപ്പാട്ട് (വികാരി, സെന്റ് ആന്റണീസ് ചർച്ച് ചെമ്മനാട്ടുകര ) ക്രിസ്തുമസ് സന്ദേശം നൽകി മണർകാട് പള്ളി സഹ.വികാരി വെരി.റവ. ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ.മാത്യു എം. പി മണ്ണൂപ്പറമ്പിൽ, ശ്രീ. ബിജു പി കോര പനച്ചിയിൽ, ശ്രീ. ആഷിഷ് കുര്യൻ ജേക്കബ് മഠത്തിൽ എന്നിവർ പങ്കെടുത്തു. യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ പാലായ്ക്കാട്ടായ കുന്നും പുറത്ത് കൃതജ്ഞത അറിയിച്ച് കൊണ്ട് സംസാരിച്ച യോഗത്തിൽ നിർദനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ഇടവകയിലെ മികച്ച കർഷകയെ ആദരിക്കൽ എന്നിവ നടത്തപ്പെട്ടു പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും, തലപ്പാടി നസ്രേത്ത് മർത്തോമ ചർച്ച് ,സിറിയൻ മെലഡീസ്, കത്തീഡ്രൽ ഗായക സംഘം എന്നീവർ അവതരിപ്പിച്ച കരോൾ സർവ്വീസ്,സ്കൈലൻ മ്യൂസിക്ക് ബാന്റ് എന്നിവർ ഒരുക്കിയ ക്രിസ്ത്യൻ ഫ്യൂഷൻ ക്രിസ്തുമസ് ട്രീ, പുൽക്കുട് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

SHARE THIS POST