HomeChurch News

സെൻറ് മേരിസ് ഐ ടി ഐ യിൽ T I N S-2022

മണർകാട് സെൻ്റ് മേരീസ് പ്രൈവറ്റ് ITI പ്രതിവർഷം പഠിച്ചു ഇറങ്ങുന്ന എല്ലാ കുട്ടികൾക്കും വിജയം എല്ലാവർക്കും ജോലി എന്ന ലക്ഷ്യം വെച്ച് കൊണ്ട് മുൻപോട്ടു പോകുന്നു


ചരിത്രം ഉറങ്ങുന്ന മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിന്റെ കീഴിൽ കഴിഞ്ഞ 44 വർഷങ്ങൾ ആയി പ്രവർത്തിച്ചു വരുന്ന മണർകാട് സെൻ്റ് മേരീസ് പ്രൈവറ്റ് ITI . പ്രതിവർഷം പഠിച്ചു ഇറങ്ങുന്ന എല്ലാ കുട്ടികൾക്കും വിജയം എല്ലാവർക്കും ജോലി എന്ന ലക്ഷ്യം വെച്ച് കൊണ്ട് മുൻപോട്ടു പോകുന്നു .ഈ ഐ ടി ഐ യിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പ് വരുത്താൻ പതിവ് പോലെ ഈ വർഷവും ക്യാംപസ് റിക്രൂട്ട്മെൻ്റ് ടിൻസ് -2022 നടത്തുന്നു.2022 ജൂൺ 22 -9.00 am ന് iti യിൽ വെച്ച് ആണ് റിക്രൂട്ട്മെൻ്റ്.കേരളത്തിൻ്റെ അകത്തും പുറത്തും ഉള്ള നിരവധി തൊഴിൽ ദാതാക്കൾ ഇവിടെ എത്തി ചേരുകയും തങ്ങൾക്ക് ആവശ്യം ഉള്ള ടെക്നീഷ്യൻ മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു . കോവിഡ് കാലത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കിയിരുന്നതിനാൽ ആ സമയത്ത് ഓൺലൈൻ ആയി റിക്രൂട്ട്മെൻ്റ് നടത്തപ്പെട്ടു ഈ വർഷം ഏകദേശം 50 ൽ പരം കമ്പനികൾ എത്തിച്ചേരും .മലയാള മനോരമ, മംഗളം HYUNDAI TOYOTA,Evm vision Honda, kondody Autocraft , Ashok Leyland ,indus,YAMAHA,kelachandra,AVG,Ashok Leyland,OEN,Reliance,Croma,, Larsen and Tubro,Samsung,mm publication,Eureka Forbes,vsdasseril builders,build tech designers,Dolphin,bewtech solutions,power drive,purandara, Honda kand c builders,SML Isuzu, glory construction,chass,jaya,thomas plus associates,vibrant Power തുടങ്ങിയ നിരവധി തൊഴിൽ ദാതാക്കൾ എത്തി ചേരുന്നു ഐ ടി ഐ കൂടാതെ B com. ബിരുദധാരികൾക്കും TINS -2022-ൽ അവസരംഉണ്ട്.
B com ബിരുദധാരികൾ മേളയിൽ പങ്കെടുക്കുവാൻ മുൻകൂട്ടി ഐ ടി ഐ പ്ലെസ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.ഈ അവസരം പരമാവധി പ്രയോജനപ്പെടുതതുക.
വിശദവിവരങ്ങൾക്ക് www.stmarysprivateiti.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഐ ടി ഐ ഓഫീസിൽ ബന്ധപ്പെടാവുന്നതുമാണ്. ഫോൺ -9995068922,9745678391

SHARE THIS POST

COMMENTS

WORDPRESS: 0