കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 36-ാം മത് പാണംപടി തീർഥയാത്ര നടത്തി.
പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമതു ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 36-ാം മത് പാണംപടി തീർഥയാത്ര ഇന്ന് നടത്തപ്പെട്ടു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹനറാലിയായി കോട്ടയം ഭദ്രാസന ദേവാലയമായ കോട്ടയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച് ഭക്തിപൂർവ്വം പാണംപടി വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി ദേവാലയത്തിൽ എത്തിചേർന്നപ്പോൾ.
സുന്നഹദോസ് സെക്രട്ടറിയും,കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത, മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ നേതൃത്വം നൽകി.
COMMENTS