HomeUncategorized

കോട്ടയിൽ ചെറിയാൻ മല്പാൻ അച്ചന്റെ പതിനൊന്നാമത് ഓർമ്മ ആചരിച്ചു

  കോട്ടയം ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വൈദികനായിരുന്ന ദൈവസന്നിധിയിലേക്ക് വാങ്ങിപോയ വന്ദ്യ കോട്ടയിൽ ചെറിയാൻ മ

 

കോട്ടയം ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വൈദികനായിരുന്ന ദൈവസന്നിധിയിലേക്ക് വാങ്ങിപോയ വന്ദ്യ കോട്ടയിൽ ചെറിയാൻ മല്പാൻ അച്ചന്റെ 11-മത് ചരമവാർഷികം തിരുവഞ്ചൂർ സെൻറ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ആചരിച്ചു.

മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത കബറിങ്കൽ പ്രത്യേക പ്രാർത്ഥന നടത്തി.പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ എം. എസ്. ഒ.റ്റി വൈദിക സെമിനാരിയിൽ സുറിയാനി അദ്ധ്യാപകനായും സഭയിലെ അനുഗ്രഹീത പ്രഭാഷകനായും അറിയപ്പെട്ട മല്പാൻ അച്ചൻ 2009 ഫെബ്രുവരി 15 നു വാഹനാപകടത്തിൽ ആണ് കർതൃ സന്നിധിയിലേക്ക് വാങ്ങി പോയത്.

2010 – വലിയ നോമ്പിലെ പ്രാരംഭ ദിനത്തിന്റെ സമാപന സന്ധ്യയിൽ നമ്മെ വിട്ട് പറന്നകന്ന മലങ്കരയുടെ വാനമ്പാടി ചെറിയാൻ കോട്ടയിൽ മല്പാനച്ചൻ ഓർമ്മകളിൽ ജീവിക്കുവാൻ തുടങ്ങിയിട്ട് പതിനൊന്നു വർഷം . താൻ ശുശ്രൂഷിച്ച മദ്ബഹായോടും തന്നെ സ്നേഹിക്കുകയും അതിലുപരി താൻ സ്നേഹിക്കുകയും ചെയ്ത ജന സഹസ്രങ്ങളോട് വിട പറഞ്ഞ് സ്വർഗ്ഗീയ മാലാഖമാരോടൊപ്പം മധുര ഗീതങ്ങൾ ആലപിക്കുന്നതിന് തന്റെ അരുമനാഥൻ വേർതിരിച്ചിട്ട് പതിനൊന്ന് വർഷം.

SHARE THIS POST

COMMENTS

WORDPRESS: 0