മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. വാക്സിൻ എടുത്ത ഒരാൾക്ക് രണ്ടാമത
മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
വാക്സിൻ എടുത്ത ഒരാൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം സാധ്യമാകൂ ..
അതുകൊണ്ട് 18 വയസ്സുകഴിഞ്ഞ എല്ലാ സുഹൃത്തുക്കളും വാക്സിനേഷൻ എടുക്കുന്നതിനു മുൻപ് തന്നെ രക്ത ദാനം ചെയ്യുവാൻ മുൻപോട്ടു വരണമെന്നു അപേക്ഷിക്കുന്നു..
ഈ യജ്ഞത്തിന് തുടക്കം കുറിക്കുകയാണ് കോട്ടയം ഭദ്രാസന യൂത്ത് അസോസിയേഷൻ..
ആദ്യഘട്ടം വിവിധ ഇടവകയിലെ ആളുകളുടെ
വിവരശേഖരണം നടത്തുകയാണ്. ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുക.
https://forms.gle/XgoA96vH2p2EnEWe9
ലഭിക്കുന്ന വിവരങ്ങളിൽ നിന്നും യൂണിറ്റ് അടിസ്ഥാനത്തിൽ സെക്രട്ടറിമാർക്ക് രേഖകൾ കൈമാറുന്നതായിരിക്കും..
തുടർന്ന് ഭദ്രാസന തലത്തിലും യൂണിറ്റ് തലത്തിലും രക്തദാന ക്യാമ്പുകൾ നടത്തുന്നതായിരിക്കും.
നാളകളിൽ നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ
രക്തം ആവശ്യമായി വരുമ്പോൾ ബന്ധപ്പെടുന്നതിന് വേണ്ടി
നമുക്ക് ഒരു ബ്ലഡ് ബാങ്ക് ഡാറ്റാബേസ് അത്യാവശ്യം തന്നെയാണ്..
ഇതിന്റെ ഭാഗമായി ഭദ്രാസന യൂത്ത് അസോസിയേഷൻ ഒരു ഗൂഗിൾ സീറ്റ്
തയ്യാറാക്കിയിരിക്കുകയാണ്.
നമ്മുടെ ഇടവകയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും രക്ത ഗ്രൂപ്പും വിവരങ്ങളും ഇതിലൂടെ നമ്മൾ ശേഖരിക്കുകയാണ്.
എല്ലാ പ്രിയപ്പെട്ടവരും ഈ
യജ്ഞത്തിൽ ഒരു ഭാഗമാകണമെന്ന് അപേക്ഷിക്കുന്നു..
#നമുക്ക് ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ
*യൂത്ത് അസോസിയേഷൻ കോട്ടയം ഭദ്രാസനം*
ഫാ. വിജു എബ്രഹാം, തടത്തിൽപ്പറമ്പിൽ
വൈസ് പ്രസിഡൻറ്
97442 96749
ഷാൻ ടി. ജോൺ, തെക്കേകുറ്റ്
സെക്രട്ടറി
9539314609
COMMENTS