HomeDiocese News

വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പളളി ആഭിമുഖ്യത്തിൽ മൂന്നാംഘട്ട കോവിഡ് ദുരിതശ്വാസ പ്രവർത്തനവും, സ്നേഹസ്പർശം പദ്ധതി ഉൽഘാടനവും

ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൻ്റെ മുന്നാം ഘട്ടത്തിൽ അരി അടക്കമുള്ള ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും

പാമ്പാടി -വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും, യൂത്ത് അസ്സോസിയേഷൻ, വനിത സമാജം, സണ്ടേസ്ക്കൂൾ എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാര

പാമ്പാടി -വെള്ളൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും, യൂത്ത് അസ്സോസിയേഷൻ, വനിത സമാജം, സണ്ടേസ്ക്കൂൾ എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ, ലോക്ക്ഡൗണിൽപ്പെട്ട അശരണർക്ക് കൈതാങ്ങായി മുന്നാം ഘട്ട കോവിഡ് ദുരിത ശ്വാസ പ്രവർത്തനവും, സ്നേഹസ്പർശം പദ്ധതിയുടെ ഉൽഘാടനവും പള്ളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിലും, ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം പളളി ട്രസ്റ്റി അഡ്വ.ഷൈജു സി.ഫിലിപ്പും, മരുന്ന് വിതരണത്തിൻ്റെ ഉൽഘാടനം പള്ളി സെക്രട്ടറി പ്രദീപ് തോമസും നിർവ്വഹിച്ചു. യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു, സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ എ.ഇ.ഏബ്രഹാം, കോ വിഡ് ദ്രുത കർമ്മ സേന അംഗങ്ങളായ ജിബിൻ സി.വർഗ്ഗീസ്,അഖിൽ കുര്യൻ, ബോണി തോമസ്, റ്റിജോ ആന്ത്രയോസ് എന്നിവർ പങ്കെടുത്തു.

സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി കോവിഡും, മറ്റ് ഇതര രോഗങ്ങളുമായി ബുദ്ധിമുട്ടുന്ന ഏവർക്കും രോഗവിവരങ്ങൾ 80 17473347 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽ ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൻ്റെ മുന്നാം ഘട്ടത്തിൽ അരി അടക്കമുള്ള ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും പള്ളി ട്രസ്റ്റി അഡ്വ.ഷൈജു .സി .ഫിലിപ്പ് ,സെക്രട്ടറി പ്രദീപ് തോമസ്, പള്ളിയുടെ കോവിഡ് ദ്രുത കർമ്മ സേന അംഗങ്ങളായ ജിബിൻ സി.വർഗ്ഗീസ്, അഖിൽ കുര്യൻ, ബോണി തോമസ് ,റ്റിജോ അന്ത്രയോസ്,യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി എമിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പല ടീമുകളായി ഭക്ഷ്യധാന്യ കിറ്റ് വിതരണം കോവിഡ് ബാധിതരുടെയും, ഇടവാംഗങ്ങളുടെയും, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെയും വീടുകളിൽ എത്തിച്ചു നൽകി.

രണ്ടാം ഘട്ട ഭക്ഷ്യധാന്യകിറ്റ്  വിതരണം

യൂത്ത് അസ്സോസിയേഷൻ്റെ ആഭിമൂഖ്യത്തിൽ കോവിഡ് ദ്രുതകർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതരുടെയും, ഹോം ക്വാറൈൻറനിൽ കഴിയുന്നവരും ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവ ആവശ്യമുള്ളവർ അഡ്വ.ഷൈജു .സി .ഫിലിപ്പ് – 94479 12250, പ്രദീപ് തോമസ്-859296 1324, എമിൽ മാത്യു -9061804773, ബോണി തോമസ്-9526257558, ജിബിൻ സി.വർഗ്ഗീസ് -9567213905, അഖിൽ കുര്യൻ – 82817755 19, ജോസി ഏബ്രഹാം-974478086, റ്റിജോ അന്ത്രയോസ് -9746 181514 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം

 

 

 

 

SHARE THIS POST

COMMENTS

WORDPRESS: 0