HomeNewsChurch News

മണർകാട് സെന്റ് മേരീസ് ഹൈസ്കൂളിന്റെ ഇംഗ്ലീഷ് മീഡിയം ബാച്ചിന്റെ ഉദ്ഘാടനവും, വിദ്യാർത്ഥികളുടെ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തി

അറിവിന്റെ വിശാലമായ ലോകത്തിലേയ്ക്ക് എത്തുവാന്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം മീഡയത്തോടുകൂടി ഇംഗ്ലീഷ് മീഡിയം വളരെ പ്രചോദനമാണ്. മണര്‍കാടു പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ വലിയ സംഭാവനകളാണ് സമൂഹത്തിന് നല്‍കുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇടവക മെത്രാപ്പോലീത്ത അഭിവിന്ദ്യ ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമേനി പറഞ്ഞു.


മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 72 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാരംഭമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍. 2021-22 അദ്ധ്യയന വര്‍ഷം കേരള സിലബസില്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പുതിയതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗം ഉദ്ഘാടനം നടത്തികൊണ്ട് സകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍ വാസവന്‍ പറഞ്ഞു: കോട്ടയം ജില്ലയിലെ മികച്ച കലാലയങ്ങളില്‍ ഒന്നാണ് മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍. ഇവിടുത്തെ മികച്ച അധ്യാപനം, പി.റ്റി.എയുടെ നല്ല പ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍തലത്തിലും ശ്രദ്ധിക്കപ്പെടുന്നതാണ് എന്ന് എടുത്തു പറഞ്ഞു.
അറിവിന്റെ വിശാലമായ ലോകത്തിലേയ്ക്ക് എത്തുവാന്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം മീഡയത്തോടുകൂടി ഇംഗ്ലീഷ് മീഡിയം വളരെ പ്രചോദനമാണ്. മണര്‍കാടു പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ വലിയ സംഭാവനകളാണ് സമൂഹത്തിന് നല്‍കുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇടവക മെത്രാപ്പോലീത്ത അഭിവിന്ദ്യ ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമേനി പറഞ്ഞു.

കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം അഭിവന്ദ്യ ഇടവക മെത്രാപ്പലീത്ത ഡോ. തോമസ് മോര്‍ തീമോത്തിയോസ് തിരുമേനിയില്‍ നിന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോള്‍ ടി ജോണും സ്‌കൂള്‍ സെക്രട്ടറി എബി പി തോമസ് പുതിയവീട്ടില്‍പറമ്പിലും കൂടി ഏറ്റുവാങ്ങി.


വിദ്യാഭ്യാസരംഗത്ത് നമ്മുടെ ഗ്രാമപ്രദേശത്ത് അധിവസിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയമായും മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ നടത്തുന്ന കേരള സിലബസ് ഇംഗ്ലീഷ് മീഡിയം വളരെയധികം പ്രയോജനപ്പെടും. ഹൈസ്‌കൂളിന്റെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ നാടും സമൂഹവും വളര താല്‍പര്യത്തോടുകൂടിയാണ് കാണുന്നത് എന്ന് മുന്‍മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി എം.എല്‍.എ നടത്തിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ കനത്തഫീസില്‍ നിന്നും മോചനം നേടുവാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തുള്ള സ്‌കൂള്‍ എന്താണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞുകൊണ്ട് തങ്ങളുടെ കുട്ടികളെ കേരള സിലബസുള്ള സ്‌കൂളുകളില്‍ കൊണ്ടുവരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍-ഇന്‍-ചാര്‍ജ് ശ്രീമതി ബിന്ദു കെ. തന്റെ പ്രസംഗമദ്ധ്യേ എടുത്തു പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞം ഗവണ്‍മെന്റ് ആവിഷ്‌കരിച്ചപ്പോള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ മാറ്റമുണ്ടായി. ആറേമുക്കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പൊതുവിദ്യാഭ്യാസം തിരഞ്ഞെടുത്തത്, ഇരുപത്തിയേഴായിരം കുട്ടികള്‍ കോട്ടയം ജില്ലയിലും കടന്നുവന്നു. പുതിയതായി 80 കുട്ടികള്‍ മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌കൂളിലും കടന്നുവന്നു. ഇത് കേരള വിദ്യാഭ്യാസ രംഗത്തെ ഒരു മാറ്റത്തിന്റെ തുടക്കമാണ് എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. കെ.ജെ. പ്രസാദ് പറഞ്ഞു.
യോഗം ശ്രീമതി ഷൈനി കെ. ഏബ്രഹാമിന്റെ പ്രയര്‍ സോംഗോടുകൂടി ആരംഭിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ മാത്യു ജേക്കബ് കൊച്ചുപറമ്പില്‍ സ്വാഗതവും, കത്തീഡ്രല്‍ സഹവികാരിയായ സ്‌കൂള്‍ മാനേജര്‍ വെരി റവ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍ അദ്ധ്യക്ഷ പ്രസംഗവും, സകരണ-രജിസ്‌ട്രേഷന്‍ മന്ത്രി ശ്രീ വി.എന്‍ വാസവന്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ഉദ്ഘാടനവും, കത്തീഡ്രല്‍ സഹകവികാരിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റവ.ഫാ. എം.ഐ. തോമസ് മറ്റത്തില്‍, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു കെ.സി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ശ്രീ. ഷാജി മാത്യു പുതുമന, ശ്രീ മെല്‍വിന്‍ ടി. കുരുവിള തലച്ചിറക്കല്‍, കത്തീഡ്രല്‍ സെക്രട്ടറി ശ്രീ തോമസ് രാജന്‍ മാന്താറ്റില്‍, സ്‌കൂള്‍ സെക്രട്ടറി ശ്രീ എബി പി. തോമസ് പുതിയവീട്ടില്‍പറമ്പില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോള്‍ ടി. ജോണ്‍, ശ്രീമതി സ്വപ്ന ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

SHARE THIS POST

COMMENTS

WORDPRESS: 0