HomeNewsChurch News

സിറിയൻ കിച്ചെൺ ഫുഡ് കോണ്ടെസ്റ്റ്

മണർകാട് വി.മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് സിറിയൻ കിച്ചെൺ ഫുഡ് കോണ്ടെസ്റ്റ് നടത്തപ്പെടുന്നു.

മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗങ്ങൾക്കായി യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് സിറിയൻ കിച്ചെൺ ഫുഡ് കോണ്ടെസ്റ്റ് നടത്തപ്പെടുന്നു.

താഴെ പറയുന്ന ഭക്ഷണപദാർഥങ്ങൾ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടാക്കാൻ അറിയാമോ..?
അറിയുമെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപെട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആയി പേര് രജിസ്റ്റർ ചെയ്യുക.
മത്സരാർഥികൾ ഡിസംബർ മാസം 5-ാം തിയതി ഞായറാഴ്ച വി.കുർബാനാനന്തരം നിങ്ങൾ തയാറാക്കിയ ഭക്ഷണവുമായി യൂത്ത് അസോസിയേഷൻ്റെ ഓഫീസിൽ കടന്നുവരേണ്ടതാണ്.
താഴെ പറയുന്ന ഭക്ഷണപദാർഥങ്ങളിൽ ഓരോ വിഭാഗത്തിലും ഉള്ള മത്സരാർഥികളിൽ നിന്ന് മികച്ച ആളുകളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

മത്സരത്തിനായി ഉണ്ടാക്കേണ്ട വിഭവങ്ങൾ

1. ചുരുട്ട്
2. കുഴലപ്പം
3. അവലോസുണ്ട
4. മിക്സ്ചർ
5. കാര മുറുക്ക്
6. നെയ്യപ്പം
7. ഡയമണ്ട് കട്ട്സ്
8. നാടൻ ചക്ക ചിപ്പ്സ്
9. നാടൻ നേന്ത്രൻ ചിപ്പ്സ്
10. മാങ്ങ തേര
11. കുമ്പിൾ
12. ഇല അട
13. കൊഴുക്കട്ട

മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.

+917736545302 , +918281292856

SHARE THIS POST

COMMENTS

WORDPRESS: 0