HomeNewsParish News

“ആനീദേ ഞായർ” സകല വാങ്ങിപ്പോയവരുടെ ഓർമ്മ ദിനം ; സെമിത്തേരിയിൽ പൊതുവായ ധൂപപ്രാർത്ഥന നടത്തപ്പെട്ടു.

                 മണർകാട് » ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സകല വാങ്ങിപ്പോയവരുടെ ഓർമ്മ ദി

                

മണർകാട് » ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സകല വാങ്ങിപ്പോയവരുടെ ഓർമ്മ ദിനമായ (ആനീദേ ഞായറാഴ്ച) 08-02-2026 രാവിലെ കത്തീഡ്രൽ പള്ളിയിൽ 06.30 ന് പ്രഭാത നമസ്ക്കാരവും 07.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്ക മലങ്കര അതി ഭദ്രാസനത്തിന്റെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ എൽദോ മോർ തീത്തൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ചു.

തുടർന്ന് പ്രാർത്ഥനകളോടെ ഇടവക വിശ്വാസികളും പട്ടക്കാരും,ശുശ്രൂഷകരും, കത്തീഡ്രൽ ഭരണ സമതി അംഗങ്ങളും കരോട്ടെ പള്ളിയിലെക്ക് പ്രദിക്ഷണമായി നീങ്ങി,സെമിത്തേരിയിൽ എത്തി ചേർന്ന വിശ്വാസികൾ തങ്ങളുടെ പൂർവികരുടെ കബറിങ്കൽ പ്രാർത്ഥനയോടെ നിന്നു, അഭിവന്ദ്യ തിരുമേനിയുടെയും,വൈദീകരുടെയും നേതൃത്വത്തിൽ പ്രാർത്ഥനകൾ നടത്തി തുടർന്ന് പൊതുവായ ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു.

കടന്നു വന്ന എല്ലാ വിശ്വാസികൾക്കും തുടർന്ന് വി.മർത്തമറിയം യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകർ തയ്യാറാക്കിയ സംഭാരം വിതരണം ചെയ്തു.

SHARE THIS POST

COMMENTS

WORDPRESS: 0