Archbishop Mor Selwanos Boutros Al-Nehmeh passed away to the heavenly abodes. The Syriac Orthodox Patriarchate of Antioch and All the East sadly announces the passing away of Mor Selwanos Boutros Al-Nehmeh, Archbishop of Homs, Hama, Tartous and Environs, of blessed memory. He passed away in Damascus – Syria, on the evening of Monday 7 December 2020.
ദമാസ്‌കസ്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പൂരാതന ഭ്രദാസനമായ സിറിയയിലെ ഹോംസിന്റെയും ഹമാ ടാര്‍ടൌസ് എന്‍വിറോണ്‍സ് മേഖലകളുടെയും അര്‍ച്ച് ബിഷപ്പ് മോര്‍ സില്‍വാനോസ് പത്രോസ് അല്‍നെഷ്മ മെത്രാപ്പോലീത്ത (52) കാലം ചെയ്തു. കുറച്ചു നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 2004-ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്
ബാവായുടെ മൂന്നാം മലങ്കര സന്ദര്‍ശനത്തില്‍ ബാവായെഅനുഗമിച്ചിരുന്നു. 2017-ല്‍ നീലം പേരൂര്‍ സെന്റ് ജോര്‍ജ്ജ് ക്നാനായ പള്ളിയുടെ ജൂബിലി സമാപനത്തിനും ചി്ങവനം പുത്തന്‍പള്ളിയുടെ കുദാശയ്ക്കും എത്തിയിരുന്നു.
സിറിയയില്‍ ആഭ്യന്തര കലഹങ്ങളും ക്രൈസ്തവര്‍ക്കു നേരെ ആക്രമങ്ങളും ഉണ്ടായപ്പോള്‍ സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചു നിര്‍ത്താന്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് തിരുമേനിയുടെ വിയോഗം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു തീരാനഷ്ടമാണ്. കബറടക്കം ഹോംസിലെ അതിപുരാതനമായ സുനോറോ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ശേഷം വിശ്വാസികളുടെ മൃതശരീരം കബറടക്കുന്ന സെമിത്തേരിയില്‍ തന്റെ മാതാപിതാക്കളുടെ കബറിനോട് ചേര്‍ന്നാണ് സംസ്കരിച്ചത്. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചു.
COMMENTS