HomeNewsChurch News

മഞ്ഞിനിക്കര പെരുന്നാൾ; നിയന്ത്രണങ്ങളോടെ ആചരിക്കും

പത്തനംതിട്ട :-മഹാപരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 89 ആമത് ദുഖ്റോനോ പെരുന്നാൾ covid മാനദണ്ഡങ്ങൾ പാലിച്ച്

പത്തനംതിട്ട :-മഹാപരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ 89 ആമത് ദുഖ്റോനോ പെരുന്നാൾ covid മാനദണ്ഡങ്ങൾ പാലിച്ച് കർശനമായ നിയന്ത്രണങ്ങളോടെ ക്രമീകരിക്കുവാൻ അടൂർ റവന്യൂ ഡിവിഷൻ ആഫീസിൽ ചേർന്ന സർക്കാർ ഉദ്യോഗസ്ഥതല മുന്നൊരുക്ക യോഗം തീരുമാനിച്ചു.പ്രാർത്ഥനകളും ആരാധനകളും മുൻ പതിവ് തെറ്റിക്കാതെ ഉണ്ടായിരിക്കും.

തീർത്ഥാടക സമൂഹം പൊതുസമ്മേളനവും,
കൺവെൻഷൻ, കാൽനട തീർഥയാത്ര,
വിദേശ പ്രതിനിധിസംഘം,പാത്രിയർക്കാ പ്രതിനിധി, എന്നിവ ഇക്കൊല്ലം ഉണ്ടായിരിക്കില്ല.

കർശനമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കും.
സാമൂഹ്യ അകലം പാലിക്കുക,മാസ്ക് ഉപയോഗിക്കുക,കയ്യുറകൾ, സാനിറ്റൈസർ, ഇവയുടെ ഉപയോഗവും കർശനമായും പാലിക്കും .കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും പ്രവേശനം ഉണ്ടാകില്ല.ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ അനുവദിക്കില്ല വോളണ്ടിയർമാരുടെ നിർദ്ദേശം കർശനമായി പാലിച്ചിരിക്കണം.

പരിശുദ്ധ മോറാന്റെ കബർ മുറിയിലേക്കു
പ്രവേശിക്കുവാനൊ കബറുകൾ മുത്തുവാനോ അനുവദിക്കില്ല.

നിശ്ചിത അകലം പാലിച്ച് നിശ്ചിതസമയം പ്രാർത്ഥന നടത്താം.

ആരാധനാ വേളയിൽ
അനുവദനീയമായ
എണ്ണം ആളുകൾക്ക് മാത്രമേ ദൈവാലയത്തിൽ പ്രവേശനം ഉണ്ടാവുകയുള്ളൂ.

മറ്റു സമയങ്ങളിൽ ഭക്തജനങ്ങൾക്ക് സാമൂഹ്യ അകലം പാലിച്ച്
ക്യൂവിൽ നിന്ന്
പള്ളിക്കുള്ളിൽ കയറി നിശ്ചിതസമയം പ്രാർത്ഥന നടത്താം.

നേർച്ചയായി ഭക്ഷണ സാധനങ്ങൾ വിതരണം അനുവദിക്കില്ല.

ആളുകൾ കൂട്ടം കൂടുന്നത് ആകുന്ന സ്ഥലങ്ങളും പൊതു ഉപയോഗമുള്ള സ്ഥലങ്ങളും ആവശ്യമുള്ള അവസരങ്ങളിൽ അണുവിമുക്തമാക്കും.മുഖ ആവരണങ്ങളും കയ്യുറകളുംവലിച്ചെറിയാൻ പാടില്ല.

പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഉള്ള തീർത്ഥാടനം ആയിരിക്കും.
മാലിന്യ നിർമ്മാർജ്ജനം കുറ്റമറ്റതാക്കും.

വ്യാപാരസ്ഥാപനങ്ങൾ അനുവദിക്കുകയില്ല മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

റവന്യൂ, ആരോഗ്യം, പോലീസ്പൊ തുമരാമത്ത്, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണം,ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി,തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

മഞ്ഞിനിക്കര പെരുന്നാൾ കമ്മിറ്റി കൺവീനർ വെരി റവ.ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പാ മാടപ്പാട്ട്,
തുമ്പമൺ ഭദ്രാസന സെക്രട്ടറി
റവ.ഫാദർ എബി സ്റ്റീഫൻ, ദയറാ കമ്മിറ്റിയംഗം റവ. ഫാദർ ബെൻസി മാത്യു കിഴക്കേതിൽ എന്നിവരും പങ്കെടുത്തു.

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാപ്പോലിത്തൻ ട്രസ്റ്റി അഭി.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ഉൾപ്പെടെ പരിശുദ്ധ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പെരുന്നാൾ ചടങ്ങുകളിൽ വിവിധഭാഗങ്ങളിലായി സംബന്ധിക്കും.

മഞ്ഞനിക്കര മോർ ഇഗ്നാത്തിയോസ് ദയറാ തലവൻ അഭി.ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കുറ്റമറ്റതായി പ്രവർത്തനം നടത്തിവരുന്നു.

ഇക്കൊല്ലം പെരുന്നാളിനോടനുബന്ധിച്ച് കാൽനട തീർഥാടകരെ സ്വീകരിക്കുന്ന പ്രതീകാത്മകം ആകുന്ന ചടങ്ങ് നടത്തും.

ഇക്കൊല്ലത്തെ ചടങ്ങുകൾ അനുഗ്രഹപ്രദവും കുറ്റമറ്റതും ആകുവാൻ എല്ലാവരും പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നു പെരുന്നാൾ സംഘാടക സമിതി അഭ്യർതിച്ചു.

SHARE THIS POST

COMMENTS

WORDPRESS: 0