ചെറായി വാഴപ്പിള്ളിൽ വന്ദ്യ പത്രോസ് കോറെപ്പിസ്കോപ്പയുടെയും മണർകാട് പള്ളി ഇടവകയിൽ മറിയത്തിന്റെയും മകനായി 1934 ൽ ജോസഫ് ജനിച്ചു .
മലേക്കുരിശ് ദയറായിലെ വന്ദ്യ ഫിനഹാസ് റമ്പാച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചവിവരം വ്യസനസമേതം അറിയിക്കുന്നു.
വന്ദ്യ ഫിനഹാസ് റാമ്പാൻ
ചെറായി വാഴപ്പിള്ളിൽ വന്ദ്യ പത്രോസ് കോറെപ്പിസ്കോപ്പയുടെയും മണർകാട് സ്വദേശി മറിയത്തിന്റെയും മകനായി 1934 ൽ ജോസഫ് ജനിച്ചു . കണ്ടനാട് ഭദ്രാസന മെത്രപൊലീത്ത മോർ പീലക്സിനോസ് പൗലോസ് (പൗരസ്ത്യ കാതോലിക്ക ശ്രെഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമൻ) തിരുമേനിയുടെ അയവാസിയായിരുന്ന ജോസഫ് . തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായി ജീവിതം ആരംഭിച്ച ജോസഫ് മൂവാറ്റുപുഴയിൽ ഒദ്യോഗിക ജീവിതം ആരംഭിച്ചത് മുതൽ മോർ പീലക്സിനോസ് പൗലോസ് തിരുമേനിയുടെ അരമനയിൽ സുറിയാനി പഠിക്കുവാൻ ചെല്ലുക പതിവായിരുന്നു . തിരുമേനിയുടെ സന്യാസ ജീവിതവും ലളിതമായുള്ള ജീവിത ശൈലിയിലും ആകൃഷ്ടനായ ജോസഫ് സന്യാസ ജീവിതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു .
തന്റെ പിതാവായ വന്ദ്യ പത്രോസ് കോറെപ്പിസ്കോപ്പയുടെ അരികിൽ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ വലിയ ജോലി ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നതിൽ പിതാവ് പിതിരിപ്പിക്കാൻ ആണ് ശ്രമിച്ചത് .. എങ്കിലും തീരുമാനത്തിൽ ഉറച്ചു നിന്ന ജോസഫ് 1967 ൽ തുരുവനന്തപുരത്തു ജോലി ചെയ്തിരുന്ന സമയത്തു ജോലിയും വീടും ഉപേക്ഷിച്ചു സന്യാസ ജീവിതം തിരഞ്ഞെടുത്തു തിരുമേനിക്കൊപ്പം കൂടി . പിന്നീട് മൂവാറ്റുപുഴ അരമനയിലും , പിറമാടം ദയറയിലും , മഞ്ഞിനിക്കര ദയറയിലും അല്ലാതെ മറ്റെവിടെയും പോക്കുവാൻ തയാറായിരുന്നില്ല .1976 ൽ മലെകുരിശ്ശിൽ എത്തിയ ജോസഫ് ദയറാ പള്ളിയുടെ പെരുന്നാളിന് നടത്തപെടുന്ന പുത്തൻകുരിസ്സു വരെയുള്ള റാസക്കുമല്ലാതെ സ്വന്തം മാതാപിതാക്കളുടെ സംസാരത്തിനു പോലും ദയറാ വിട്ടു വെളിയിൽ പോയിട്ടില്ല.
പൗരസ്ത്യ കാതോലിക്ക ശ്രെഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമൻ എത്ര നിർബന്ധിച്ചിട്ടും പൗരോഹിത്യം സ്വീകരിക്കുവാൻ വിസമ്മതിച്ച ജോസഫ് അദ്ധ്യാപകനായി ദയറായിൽ തുടർന്ന്. ചിട്ടയായ അതി കഠിനമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത് എങ്കിലും പൗരോഹിത്യ നൽവരം സ്വീകരിക്കുവാൻ താൻ യോഗ്യനായില്ല എന്നാണ് മറുപിടിയായി പറഞ്ഞിരുന്നത്. ഒടുവിൽ 2006 ഒക്ടോബർ 21 നു മോർ ദിയസ്കോറോസ് കുര്യാക്കോസ് തിരുമേനി മേലെകുരിശു ദയറായിൽ വച്ച് പൂർണ ശെമ്മാശ്ശ പട്ടം നൽകുകയും ചെയ്തു . ഒക്ടോബർ 28 നു കശീശ്ശാ പട്ടം സ്വീകരിക്കുകയും ,നവംമ്പർ 2 നു റമ്പാൻ സ്ഥാനവും ” വിശുദ്ധിയെ അങ്കിയായി ധരിച്ചവർ ” എന്ന് അർഥം വരുന്ന ഫിനഹാസ് എന്ന നാമവും സ്വീകരിക്കുകയും ചെയ്തു
ലളിതവും വിശുദ്ധവുമായ ജീവിതമാണ് റമ്പാൻ നയിക്കുന്നത് , ഭക്ഷണം അത്യാവശ്യന്തിന് മാത്രമാണ് ഭക്ഷിക്കുകയുള്ളു പകൽ ഒരു നേരം മാത്രമേ കഴിക്കാറുള്ളു , ആദ്യ കാലങ്ങളിൽ ദയറായിലെ പരിശുദ്ധ പിതാകന്മാരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ തറയിലാണ് കിടന്നിരുന്നത് ..ഉറക്കം അതി കഠിനമായി അനുഭവപ്പെട്ടാൽ മാത്രം ചെറിയ തന്റെ മുറിയിൽ പോകുമായിരുന്നൊള്ളു. വിശുദ്ധരായ പൂർവ പിതാക്കന്മാരെ പഠിപ്പിച്ചിരുന്ന വന്ദ്യ പിതാവിന്റെ ജീവിതം തന്നെ ശിഷ്യർക്ക് വലിയ ഒരു മാതൃകയാണ് .
സുറിയാനിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം ഉള്ള റാബാൻ മുഴുവൻ സമയവും പ്രാത്ഥനയിലും പുസ്തക പാരായണത്തിലും മുഴുകിയിരിക്കുക ആണ് പതിവ്
മാതൃകാപരവും വിശുദ്ധവുമായ ദയറാ ജീവിതത്തിനു പരിശുദ്ധ ഇഗ്നാത്തിയോസ് സക്ക ഒന്നാമൻ പാത്രിയര്കിസ് ബാവ 2010 സെപ്തംബർ 22 നു വന്ദ്യ ഫിനഹാസ് റാബാനു ” ദയറോ നാശീഹോ ” (Illustrious Monk) ശീർഷകം നൽകി ആദരിക്കുകയും ചെയ്തു .🙏
വന്ദ്യ ഫിനഹാസ് റമ്പാച്ചൻ നിത്യതയിൽ… ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ എന്ന് ജനങ്ങൾ അംഗീകരിച്ച അപൂർവ്വ ജീവിതമായിരുന്നു റമ്പാച്ന്റേതു…ഇനി എന്ന് ലഭിക്കും നമുക്കു ഇങ്ങനെ ഒരു പുണ്യ ജന്മത്തെ…
COMMENTS