ഫെബ്രുവരി 3,4,5 തീയതികളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുൻപിൽ
പരിശുദ്ധ സഭക്ക് നീതി ലഭിക്കുവാനും ഇടവകക്കാരുടെ ആരാധന സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടുവാനുമുള്ള നിയമനിർമ്മാണം ഗവണ്മെന്റ് നടത്തിത്തരണം എന്നാവശ്യപ്പെട്ടു നടന്നു വരുന്ന സത്യാഗ്രഹ സമരത്തിൻറെ ഭാഗമായി ഫെബ്രുവരി 3,4,5 തീയതികളിൽ നിൽപ്പ് സമരം നടത്തുന്നു.
അവകാശ സംരക്ഷണത്തിനായി നിയമനിർമ്മാണമാവശ്യപ്പെട്ടു കൊണ്ട് സെക്രട്ടേറിയറ്റ് പടിക്കൽ യാക്കോബായ സുറിയാനി സഭ നടത്തുന്ന സമരം ശക്തമാക്കാൻ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് – മാനേജിങ് കമ്മിറ്റികളുടെയും സമരസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു.
അതിന് മുന്നോടിയായി ജനുവരി 31 ഞായറാഴ്ച സഭയുടെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബ്ബാനാനന്തരം ഒരു മണിക്കൂർ നിൽപ്പുസമരം നടത്തും
COMMENTS