HomeNewsParish News

പരീക്ഷ ഒരുക്ക സെമിനാർ നടത്തപ്പെട്ടു

മണർകാട് » ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വി മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്

മണർകാട് » ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വി മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇടവകയിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക സെമിനാർ, 2026 ഫെബ്രുവരി മാസം 21-ാം തിയതി ശനിയാഴ്ച്ച രാവിലെ 09:30 മുതൽ 12:30 വരെ പള്ളി പൊതുയോഗ ഹാളിൽ വച്ച് നടത്തപ്പെട്ടു. മണർകാട് പള്ളി സഹ വികാരി റവ. ഫാ. കുര്യാക്കോസ് കാലായിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും മണർകാട് പള്ളി ട്രസ്റ്റി ശ്രീ. ബിജു വർഗീസ് കന്നുകുഴിയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

പ്രസ്തുത സെമിനാറിൽ റവ. ഫാ. സഞ്ജു മാനുവൽ കിടങ്ങേത് [Special Educator B.R.C. Kottayam East Samagra Shiksha Kerala, Education Department, Kottayam District], ശ്രീമതി. സേതു പാർവതി [Psychiatric Social Worker cum Counselor, Life skill trainer, Co-Founder Talk Space Counselling Center, Kottayam] എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 200 ൽ പരം വിദ്യാർത്ഥികളും മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. എത്തിച്ചേർന്ന എല്ലാവർക്കും യൂത്ത് അസ്സോസിയേഷൻ ലഘുഭക്ഷണവും ശീതളപാനീയവും നൽകി.

 

SHARE THIS POST

COMMENTS

WORDPRESS: 0