ഫാ. ജെ. മാത്യു മണവത്ത് M.A. B. Ed.
പാപവും പാപ സ്വഭാവവും ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരില്‍ ഏറ്റക്കുറവോടെ ഉണ്ട്.ക്രൈസ്തവരില്‍ അത് അടിയുച്ച് വേരുപിടിച്ച് പറിച്ചെറിഞ്ഞാല്‍ പോലും മാറാത്ത വിത്തില്‍ ആകാന്‍ പാടില്ല. ഒരുവിധത്തിലുള്ള പശ്ചാത്താപവും ഇല്ലാത്ത കരിങ്കല്ലിന്റെ ഹൃദയവും, സാത്താന്യ രൂപവും ഒരുജനവിഭാഗത്തിന്റെ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുമ്പോള്‍ അവരെ പിശാചുക്കള്‍ എന്നും വിചാരിച്ച് വിവരമുള്ള മനുഷ്യര്‍സൂക്ഷിച്ചേ അവരോട് അടുക്കാവു. കലഹം കൊണ്ട് ജീര്‍ണ്ണിച്ച് നിലം പറ്റാന്‍ കാലാവധി കഴിഞ്ഞ ഒരു സമൂഹമായി മാറിക്കഴിഞ്ഞു ഇന്ന് മലങ്കര സഭ.സമൂഹം പുശ്ചത്തോടും അവജ്ഞയോടും ഈ ക്രൈസ്തവനാമധാരികളെ കാണുന്നതിന്റെ
കാരണങ്ങള്‍ അവരുടെ പ്രസ്‌താവനകളും പ്രവര്‍ത്തികളുംഅടര്‍ത്തി എടുത്ത് വിശകലനംചെയ്താല്‍ മനസ്സിലാകും.
ചില കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1)സാത്താന്യ മനുഷ്യരുടെ ഒന്നാമത്തെ ലക്ഷണം അവര്‍ക്ക്‌ഒരു അവകാശവും ,മുതല്‍ മൂടക്കും, ഇല്ലാത്തതും, അവരുടെ സ്ന്തമല്ലാത്തതുമായത് അവകാശം പറഞ്ഞ്, സ്വന്തമാക്കുകയാണ്.
മോശയുടെ മൃതശരീരത്തിന്മേല്‍ യാതൊരു വിധ അവകാശരവും പിശാചിന് ഇല്ല. ദൈവജനത്തിന്റെ നേതാവായി പിശാചിന്റെ വിരുദ്ധ നേതാവായിഈജിപ്തില്‍ നിന്നും ദൈവജനത്തെ വിടുവിച്ച മഹാനാണ്.ദൈവത്തെ ഹോറോബില്‍ ദര്‍ശിച്ച് നിയമ കല്പനകള്‍ കൈകളില്‍ വാങ്ങിയവനാണ്. ദൈവത്തിന്റെ പ്രവാചകനും അതിപരിശുദ്ധനുമാണ്. എന്നാല്‍ പിശാചിനോടുള്ള പോരാട്ടത്തില്‍ രണ്ട് ചെറിയ പാപങ്ങള്‍ അദ്ദേഹത്തിനുണ്ടായി ( ആവര്‍:32.51) ഒന്ന് ദൈവനാമം ശുദ്ധീകരിക്കാഞ്ഞത് മകാദേശിലെ കലഹജലത്തിങ്കല്‍
ഞാന്‍ നിങ്ങള്‍ക്ക് വെള്ളം തരുമെന്ന് ദൈവത്തെ മറന്ന് ജനത്തോട് പറഞ്ഞത്.
ഈ പൊടി അവകാശത്തില്‍സാത്താന്‍ മോശയുടെ ശവശരീരത്തിന് അവകാശം പറഞ്ഞു. യൂദായൂടെ ലേഖനം 9-൦ വാക്യം വായിക്കുക. സാത്താന്‍ മോശയുടെ മൃത ശരീരത്തിന് അവകാശം പിടിച്ചത് ,അത്ഭുത സിദ്ധിയുള്ള ഈ ശരീരം പൈശാചിക ആരാധനയിലേക്ക് ഭക്തിയുടെ വേഷം കെട്ടിച്ച് ഭക്തരെ വഴിതെറ്റിക്കാനായിരുന്നു എന്നാണ് പണ്ഡിതമതം. മോശയുടെശരീരം അടക്കിയ സ്ഥലം ഭൂമിയില്‍ ആരും കണ്ടിട്ടില്ല എന്നാണ് പാരമ്പര്യം. മോശയുടെ ശരീരത്തിന് പിശാച് അവകാശവാദം നടത്തിയതിനു തുല്യ സ്വഭാവമാണ് ഓര്‍ത്ത
ഡോക്‌സ് കാതോലിക്കാ വിഭാഗവും ചെയ്യുന്നത്. അവര്‍ക്കു് വഴിയില്‍ നിന്നു കണ്ടു എന്നു മാത്രം അവകാശമുള്ള 357 യാക്കോബായ പള്ളികള്‍ക്കും ഇപ്പോള്‍ കേസ്സു കൊടുത്തിരിക്കുന്നു. 1912 അവര്‍ സ്വതന്ത്യ സിംഹാസനം ഒരുക്കിയപ്പോള്‍ ഇനി, വഴക്കും ബന്ധവും
വേണ്ട എന്നു വെച്ച് പിരിഞ്ഞ് വേറേ പള്ളികള്‍ സ്ഥാപിച്ചവരുടെ ഭൂളികള്‍ നമ്മള്‍ 1964ല്‍ ഒന്നായി എന്നു പറഞ്ഞു സ്വന്തമാക്കി കഴിഞ്ഞു.
സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ജീവിച്ചു മരിച്ചവരുടെ ശവത്തിന് മോശയുടെ ശവത്തിനെന്ന പോലെ ഞങ്ങളുടെ പുരോഹിതര്‍ അടക്കും. ഞങ്ങള്‍ ഒന്നാണ്‌എന്ന് അവകാശം പറയുന്നു.സമൂഹത്തിന്റെ ക്ഷമ നശിപ്പിക്കുന്നു.
2) മൃതശരീരമുള്ള വീട്ടില്‍ വേദന വര്‍ദ്ധിപ്പിക്കുന്നത്
ലോകത്ത് ധാര്‍മ്മികതയുടെ പൊടിയെങ്കിലും ഉള്ള ഒരു മനുഷ്യരും ചെയ്യുക ഇല്ലാത്ത പ്രവൃത്തിയാണ് ഇത്. മരിച്ചവരുടെ ശവസംസ്‌കാരം മനോഗുണ പ്രവൃത്തിയായിട്ട് ഇവരുടെ പുസ്തകങ്ങളിലും എഴുതി വെച്ചിട്ടുണ്ട്.മരണ വീട്ടില്‍ ദു;ഖം വര്‍ദ്ധിപ്പിക്കുന്നവര്‍ തലമുറകള്‍ ശപിക്കപ്പേട്ടവര്‍ ആയിരിക്കും.ആശ്വാസം വിതച്ച് സമാധാനം കൊടുക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആയിരിക്കും. മുപ്ലത്തിരണ്ട് ദിവസം ഒരു വല്യമ്മച്ചിയുടെ ശവശരീരം അവര്‍സ്ഥാപിച്ച, അവരുടെ സ്വന്ത ഇടവകപ്പള്ളിയില്‍ അവരുടെ വിശ്വാസം അനുസരിച്ച് അവരുടെ പുരോഹിതനെ കൊണ്ട് അടക്കുവാന്‍ അനുവദിക്കാതെ കരിങ്കല്ലിനെക്കാള്‍ കട്ടിയായ ഹൃദയംഉണ്ടായിരുവര്‍ എന്ത് ശിക്ഷ അനുഭവിക്കും ? ഒരു മരണഭവനദു:ഖം ഒരു ദിവസം ചുമക്കാന്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാണ് എങ്കില്‍ 32 ദിവസത്തെ തീവ്രത എന്തായിരുന്നിരിക്കണം? ഇതേ സ്വഭാവത്തില്‍ സഭാ വഴക്കിന്റെപേരില്‍ എവിടെ എങ്കിലും യാക്കോബായക്കാര്‍ പെരുമാറിയിടടുണ്ടെങ്കില്‍ അവരും ഈ ശാപത്തിനു അടിമകള്‍ തന്നെ. നിങ്ങളെ താലോലിച്ച പുരോഹിതര്‍ നിങ്ങളെ രക്ഷിക്കില്ല.
യാക്കോബായക്കാരുടെ ശവം ദഹിപ്പിച്ചാലും, ആറ്റില്‍ കഉഞ്ഞാലും കുഴപ്പമില്ല എന്നു പരസ്യമായി പ്രരക്കാരുടെ മുന്‍പില്‍ പറഞ്ഞ മഹാ പ്രധാനാചാര്യന്റെ(കാതോലിക്ക) പ്രസ്താവന വൈറല്‍ ആയിട്ട് ഇന്നുമുണ്ട്. ഇവരോട് സമീപിക്കുന്നത് സൂക്ഷിച്ചു വേണം ദൈവമക്കളെ.
3) എത്ര ആളുകള്‍ മരിച്ചുവീണാലുംകുഴപ്പമില്ല എന്ന നിലപാട്
ഇത് പരസ്യമായി ഏഷ്യാനെ അഭിമുഖത്തില്‍ ഓര്‍ത്ത. കാതോലിക്കാ ബാവാ പറഞ്ഞതാണ് തെളിവുണ്ടല്ലേോ?
4) ആരു പറഞ്ഞാലും അയവില്ല എന്ന കടുംപിടുത്തം.
a) ആദ്യം യാക്കോബായ കാതോലിക്കാ ബാവാ ദൂതര്‍ മുഖേന ഞാന്‍ വെറുതെ ഇരുന്നോളാം,ഇനി കലഹം വേണ്ട അറിയിച്ചു എന്നാണ് കേള്‍വി (എനിക്ക് തെളിവ് ഇല്ലാ)
b) പാത്രിയര്‍ക്കീസ് ബാവ നേരിട്ട് എന്തു വിട്ടുവീഴ്ചക്കും തയ്യാര്‍ഒന്നു ചര്‍ച്ച ചെയ്യാം. എഴുതി ഒരൂ പ്രയോജനവും ഇല്ല.
c) ഒറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാര്‍ ചേര്‍ന്ന് എഴൂതി നിഷേധിച്ചു.
d) കേരളാ ഗവ: പല പ്രാവശ്യം ചര്‍ച്ചക്ക് വിളിച്ചു. പോയിട്ടി
e) ബഹു: ഗവര്‍ണര്‍ ആവശ്യപ്പെട്ടു എന്നു കേള്‍ക്കുന്നു എന്നു മുഖ്യമ്രന്രി വെളിപ്പെടുത്തിയത് കേട്ടിരിക്കുമല്ലോ.?
f) കേരളത്തിലെ ഏറ്റവും ബഹുമാനിതരായ എല്ലാ സഭാതലവന്മാരും ചേര്‍ന്നു ഒരു ചര്‍ച്ചക്ക് ആവശ്യപ്പെട്ടു .അവരെ തള്ളി പറഞ്ഞു പരസ്യമായി അപമാനിച്ചു.
കടുംപിടിത്തവും മാന്യവ്യക്തികളുടെ മുന്‍പില്‍ വരില്ല എന്ന നിലപാടും ,പുറത്ത് വരാന്‍ പറ്റാത്ത ആളുകളുടെ സ്വഭാവമല്ലേ? അവര്‍ക്ക് ഒളിക്കാന്‍ ഉണ്ട് എന്ന് സ്പഷ്ടം.
5) ദുര്‍ഭൂതം എന്ന സ്വയം വെളിപ്പെടുത്തല്‍
മനസാക്ഷി കുത്തുമ്പോള്‍ മദ്ൃപിച്ചിരിക്കുന്നവര്‍ പറയുന്ന പിച്ചും പേയും അവര്‍ പണ്ട് ചെയ്‌ത കൊലപാതകങ്ങള്‍ തെളിവായി പുറത്ത് വരാറുണ്ട്.
സാത്താന്‍ ബാധിച്ചാല്‍ ദൈവ ശുശ്രുഷകര്‍ക്കും ഇങ്ങനെ തന്നെയാണ്. അവര്‍ കുരിശ് മാലധരിച്ചും സ്ത്രീബാ പിടിച്ചും കൊണ്ട് പറയും സ്വയം ദൂര്‍ഭൂതമെന്ന്.സന്ദര്‍ഭം അദ്ദേഹം തന്നെ പറയുന്നത് ഏതേ പീക്കിരി പിള്ളേര്‍ വഴിയിലൂടെ അദ്ദേഹത്തിന്റെ കാര്‍
കടന്നു പോയപ്പോള്‍ തെറി പറഞ്ഞുവത്രേ. അതിന് പറഞ്ഞ മറുപടിയാണ് “ഇതുകൊണ്ടൊന്നുംഈ ദൂര്‍ഭൂതം ഒഴിഞ്ഞു പോകി സാധാരണ എങ്കിലും വിവരമുള്ളവര്‍ ഈ പിള്ളേരു കളിമൈന്‍ഡ് ചെയ്യുക പോലുമില്ല. പയുകയുമില്ല.
6) കപട സമാധാനം
കേസ്സ് ഇല്ലാത്ത സമാധാനം കളിയാടുന്ന യോജിച്ച സഭക്ക് വേണ്ടിയാണ് ഇവയൊക്കെ ചെയ്യുന്നത് എന്നതാണ് അത്ഭുതകരമാ
യ മറ്റൊരു വാദം. ഇത് കാണുന്ന മനുഷ്യര്‍ എല്ലാം പൊട്ടന്മാര്‍ആണെന്നാണ് ഇവരുടെ വിചാരം .കടപ സമാധാന വാദം സാത്താന്റെ പ്രധാന തന്ത്രമാണ്.ഈ തന്ത്രം യെശയ്യാ പ്രവാചകന്‍ തുറന്ന് കാണിക്കുന്നുണ്ട്.
യെശയ്യാ 59:5-8,
“അവര്‍ അണലിമുട്ട പൊരുന്നുകയും, ചിലന്തിവല നെയ്യുകയും ചെയുന്നു. ആ മൂട്ടതിന്നുന്നവന്‍ മരിക്കും പൊട്ടിച്ചാല്‍ അണലി പുറത്തു വരുന്നു.അവര്‍ നെയ്ത വസ്ത്രം കൊള്ളുകയില്ല”
അവരുടെ പണി അവര്‍ക്ക് പുതപ്പാക്കുകയില്ല.അവരുടെ പ്രവര്‍ത്തികള്‍ നീതി കെട്ട പ്രവൃത്തികള്‍ സാഹസകര്‍മ്മകള്‍ അവരുടെ കൈക്കല്‍ ഉണ്ട്. കുറ്റമില്ലാത്ത രക്തം ചിന്തുവാന്‍ അവര്‍ ബദ്ധ്യപ്പെടുന്നു. അവരുടെ നിരൂപണങ്ങള്‍ അന്യായ നിരൂപണങ്ങളാകുന്നു. ശൂന്യവും നാശവും അവരുടെ പാതകളില്‍ ഉണ്ട്. സമാധാനത്തിന്റെ വഴി അ൨൪ അറിയുന്നില്ല
അവര്‍ നിങ്ങള്‍ക്കായി വളത്തപാതകള്‍ ഉണ്ടാതായിരിക്കുന്നു.അവയില്‍ നടക്കുന്നവന്‍ സമാധാനം അറിയില്ല” കപടതയുടെ മുഖം സ്വന്തം ഉള്‍ക്കണ്ണില്‍ ദൈവം തെളിയിച്ചു തരുമ്പോള്‍ അന്തിക്രിസ്തുവിനെ കാണാന്‍ കഴിയണം
ഒറ്റ വാക്ക്
യേശു ക്രിസ്തു എന്ന മൂലക്കല്ലില്‍ നിന്നും ഇനി പുനസ്ഥാപിക്കാന്‍ ബുദ്ധിമുട്ടുള്ള വിധത്തില്‍ അകന്നുപോയി. അപ്പോ:പ്ര. 4:11 വായിക്കുക. യാക്കോബായ വിഭാഗത്തിലും ഈ വിഷക്കാറ് മൂലം കാറ്റു വീഴ്ച സംഭവിച്ചട്ടുണ്ട്.
സാത്താന്യ വര്‍ഗ്ഗം തമ്മിലുള്ള യോജിപ്പും ഇഴയടുപ്പവും രണ്ടു പക്ഷത്തിലും കാണാന്‍ കഴിയും. ദൈവം രക്ഷിക്കട്ടെ. ഇക്കാര്യത്തില്‍ ഇവര്‍ക്ക് കക്ഷിഇല്ല എന്നും ഓര്‍ക്കണം.
എന്താണ് പോംവഴി?
യൂദാ:9-ല്‍ പറയുന്നതുപോലെ
“സാത്താന്റെ നേരേ ഒരു ദുഷണ വിധിയും ഉച്ചരിക്കാതെകര്‍ത്താവ് നിന്നെ ഭത്സിക്കട്ടെ’
എന്നതാകട്ടെ യഥാര്‍ത്ഥ വിശ്വാസികളുടെ പ്രാര്‍ത്ഥന.
കുറിപ്പ് “നിങ്ങള്‍ വിധിക്കപ്പെട്രാതിരിക്കാന്‍ ആരെയും വിധിക്കരുത്.”
COMMENTS