2018 ലെ ദേശീയ ജല അവാർഡ്, 2020-ൽ ഏറ്റവും മികച്ച ഗ്രാമീണ കോളേജ് അവാർഡ്, എന്നിവയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ അവാർഡ്.

മഹാത്മാഗാന്ധി സർവകലാശാല കഴിഞ്ഞ അധ്യയന വർഷത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) പ്രവർത്തന മികവിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച എൻ.എസ്.എസ്. യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കും എൻ.എസ്.എസ്. സൗഹൃദ പ്രിൻസിപ്പലിനുമുള്ള മോസസ് ട്രോഫിയും മെറിറ്റ് സർട്ടിഫിക്കറ്റും മണർകാട്, സെന്റ് മേരീസ് കോളേജ് കരസ്ഥമാക്കി. കോളേജിലെ പ്രോഗ്രാം ഓഫീസർ ബി.ജി. മഞ്ജുഷയും പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ വേങ്കടത്തുമാണ്.
സെന്റ് മേരീസ് കോളേജിന് വീണ്ടും അവാർഡിന്റെ പൊൻ തിളക്കം. 2018 ലെ ദേശീയ ജല അവാർഡ്, 2020-ൽ ഏറ്റവും മികച്ച ഗ്രാമീണ കോളേജ് അവാർഡ്, എന്നിവയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ അവാർഡ്. കോളേജിനകത്തും കോളേജ് സ്ഥിതി ചെയ്യുന്ന, മണകാട് ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലുമായി വൈവിധ്യമാർന്ന സാമൂഹിക വികസന പരിപാടികളാണ് കോളേജ് നടത്തി വരുന്നത്. ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, നൈപുണ്യ വികസനം, സ്വയം തൊഴിൽ പരിശീലനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഓരോ വർഷവും നടത്തി വരുന്നത്. ഒമ്പതാം വാർഡിനെ ദത്ത് ഗ്രാമമായി ഏറ്റെടുത്ത് നടത്തുന്ന പരിപാടികളിൽ എൻ.എസ്.എസ്. യൂണിറ്റാണ് മികച്ച ഒട്ടേറെ പ്രവർത്തനങ്ങൾക്നേതൃത്വം നൽകിയത്. നാട്ടുകാരുടേയും കോളേജിലെ വിദ്യാർത്ഥികളുടേയും മികച്ച കലാപരിപടികൾ അവതപ്പിക്കുന്ന ഗ്രാമിക വാർഷിക കലാമേള, നാട്ടു കാരുടെ രചനകൾ പ്രസിദ്ധീകരക്കുന്ന നാട്ടെഴുത്ത്, വിദ്യാർത്ഥികളേയും നാട്ടുകാരേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള സ്വയം തൊഴിൽ പരിശീലന പരമ്പരകൾ, അത്തരം ഉല്പന്നങ്ങളെ പ്രാദേശിക വിപണിയിലെത്തിച്ച ഗ്രാമിക പ്രോഡക്ട്സ്, . തൊഴിലാളികളെ സേവനം ആഗ്രഹിക്കുന്നവർക്ക് എത്തിക്കുന്ന തൊഴിലിടം മൊബൈൽ ആപ്പിക്കേഷൻ തുടങ്ങി തനതായ പരിപാടികളാണ് നടത്തി വരുന്നത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർ ത്യ സംഘടന, കോളേജ് മാനേജ്മെന്റ്, 9 – o വാർഡിലെ ഗ്രാമവാസികൾ എന്നിവരരുടെ കൂട്ടായ്മയാണ് ഈ നേട്ടത്തിന് കാരണമെന്ന് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ, പ്രോഗ്രാം ആഫീസർ മജ്ഞു ഷ സി.ജി. എന്നിവർ പറഞ്ഞു. 9- o വാർഡ് മുൻ മെമ്പറും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബിജു തോമസ്. മുൻ പ്രോ (ഗാം ഓഫീസർ ടോണി ഫ്രാൻസിസ് , ഇപ്പോഴത്തെ പ്രോഗ്രാം ആഫീസർമമായ സനീജു എം സാലു , ദിവ്യാ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.

COMMENTS