HomeParish News

സൺഡേസ്കൂൾ ഓൺലൈൻ ക്ലാസുകൾ 2021ഫെബ്രുവരി 7 മുതൽ

  എംജെഎസ്എസ്എയുടെ 25 /1 /2021 ലെ 2 സർക്കുലറുകളിൽ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഇന്ന് കൂടിയ, മണർകാട് ഡി

 


എംജെഎസ്എസ്എയുടെ 25 /1 /2021 ലെ 2 സർക്കുലറുകളിൽ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഇന്ന് കൂടിയ, മണർകാട് ഡിസ്ട്രിക്ട് കമ്മിറ്റി താഴെപ്പറയുന്ന തീരുമാനങ്ങളെടുത്തു.

മണർകാട് ഡിസ്ട്രിക്റ്റിലെ 16 സൺഡേ സ്കൂളുകളിലും 2021അദ്ധ്യയന വർഷത്തെ സൺഡേസ്കൂൾ ക്ലാസുകൾ *,ഫെബ്രുവരി 7 (അടുത്ത ഞായറാഴ്ച)* മുതൽ ഓൺലൈനായി ആരംഭിക്കുന്നതാണ്.

ഒന്നാം ക്ലാസ്സിൽ ചേരേണ്ട കുട്ടികളും ,പഠനം നിർത്തിയിട്ട്,മറ്റു ക്ലാസുകളിൽ, തുടർപഠനത്തിന് ചേരേണ്ട കുട്ടികളും അതാത് സൺഡേ സ്കൂളുകളുമായി ബന്ധപ്പെടേണ്ടതാണ്.

ഫെബ്രുവരി 7 ഞായറാഴ്ച എല്ലാ അധ്യാപകരും അവരവരുടെ സൺഡേ സ്കൂളിൽ എത്തിച്ചേർന്നു ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

10,12 ക്ലാസുകളുടെ വാർഷിക പരീക്ഷ ഫെബ്രുവരി 28 ഞായറാഴ്ച പകൽ ഒരു മണി മുതൽ 3 30 വരെമ മണർകാട്സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ്.

SHARE THIS POST

COMMENTS

WORDPRESS: 0