നീലിമംഗലം മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ ചാമ്പ്യൻമാരും പാറംമ്പുഴ സെന്റ് ജോൺസ് റണ്ണർ അപ്പും ആയി
കോട്ടയം ഭദ്രാസന യാക്കോബായ സുറിയാനി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിലും അരീപറമ്പ് മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ സഹകരണത്തോടയും പ്രഥമ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 26 ആം തിയതി അരീപറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപെട്ടു..
കോട്ടയം ഭദ്രാസനത്തിലെ വിവിധ യൂത്ത് അസോസിയേഷൻ യൂണിറ്റുകളിൽ നിന്നും 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തും. ടൂർണമെന്റിന്റെ ഉത്ഘാടണം ഫാ. ഗീവർഗീസ് കടുങ്ങണിയിൽ, ഫാ. ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്നു നിർവഹിച്ചു.
ഫൈനൽ മത്സരത്തിൽ
നീലിമംഗലം മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ ചാമ്പ്യൻമാരും പാറംമ്പുഴ സെന്റ് ജോൺസ് റണ്ണർ അപ്പും ആയി.. (21-17,(18-21), (21-16) ആയിരുന്നു നീലിമംഗലത്തിന്റെ ജയം..
ചാമ്പ്യൻമാർക്ക് ആൽക്കോൺ കോൺട്രാക്ടിങ് സ്പോൺസർ ചെയ്ത 5000 രൂപയും എവറോളിങ് ട്രോഫിയും റണ്ണേഴ്സ് അപ്പന് 3000 രൂപയും സമ്മാനമായി നൽകി.. യൂത്ത് അസോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ വിജു എബ്രഹാം തടത്തിൽപറമ്പിൽ, സെക്രട്ടറി ഷാൻ ടി ജോൺ തെക്കേകൂറ്റ്, കമ്മിറ്റി അംഗങ്ങളായ സിബിൻ മാത്യു, ബിനോയ് ജോൺ, ഉതുപ്പ് സ്കറിയ, അരീപറമ്പ് യൂത്ത് അസോസിയേഷൻ സെക്രട്ടറി സഫൽ, അരുൺ എന്നിവർ നേതൃത്വം നൽകി..
COMMENTS