തിരുവനന്തപുരം: പരിശുദ്ധ യാക്കോബായ സുറിയാനി സഭാ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കണ്ണുനീരിൽ കുതിർന്ന ഭീമ ഹർജി ബഹുമാനപ്പെട്ട കേരള ഗവർണർ
തിരുവനന്തപുരം: പരിശുദ്ധ യാക്കോബായ സുറിയാനി സഭാ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കണ്ണുനീരിൽ കുതിർന്ന ഭീമ ഹർജി ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ, കേരള മുഖ്യമന്ത്രിക്കു വേണ്ടി ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. ഇ.പി ജയരാജൻ എന്നിവർക്ക് സമർപ്പിച്ചു.
മെത്രാപ്പോലീത്തന്മാരായ മോർ തേവോദോസ്യോസ് മാത്യൂസ്, ഡോ. മോർ അന്തീമോസ് മാത്യൂസ്, സഭാ വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, അല്മായ ട്രസ്റ്റി സി.കെ ഷാജി ചുണ്ടയിൽ, വർക്കിങ് കമ്മിറ്റി അംഗം അലക്സ് എന്നിവർ ചേർന്നാണ് ഭീമ ഹർജി നൽകിയത്.
മാസ് പെറ്റീഷൻ കമ്മിറ്റി ഭാരവാഹികളായ കൺവീനർ എൽദോ എം. ബേബി, ജോയിന്റ് കൺവീനർ ഗ്ലീസൺ ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ഭീമ ഹർജി സമർപ്പിക്കുന്നതിനുളള ക്രമീകരണങ്ങൾ നടത്തിയത്.
COMMENTS