മണർകാട് • ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ കീഴിൽ പ്രവർത്തിക്കുന്ന വി മർത്തമറിയം യൂത്ത് അസോസിയ


മണർകാട് • ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ കീഴിൽ പ്രവർത്തിക്കുന്ന വി മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, മണർകാട് പള്ളി ട്രസ്റ്റിമാരായ ശ്രീ. ഇ വി കുര്യാക്കോസ് ഇടച്ചേരിയിൽ, ശ്രീ. ബിജു വർഗീസ് കന്നുകുഴിയിൽ, ശ്രീ. സ്കറിയച്ചൻ പി എ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി ശ്രീ. തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ ചേർന്ന് നിർവഹിച്ചു. യൂത്ത് അസോസിയേഷൻ പ്രസിഡൻ്റ് റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡൻ്റ് അജു മാത്യു മുണ്ടാനിക്കൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി ആകാശ് ഗീവർഗീസ് കൊല്ലംകുഴിൽ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.


COMMENTS