മണർകാട് » മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കിഴക്കൻ മേഖല മഞ്ഞിനിക്കര തീർത്ഥയാത്ര 2026 ഫെബ്രുവരി 11 ഉ
മണർകാട് » മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കിഴക്കൻ മേഖല മഞ്ഞിനിക്കര തീർത്ഥയാത്ര 2026 ഫെബ്രുവരി 11 ഉച്ച കഴിഞ്ഞ് പങ്ങട സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് അഭിവന്ദ്യ തോമസ് മോർ അലക്സാന്ത്രയോസ് തിരുമേനിയും തീർത്ഥയാത്ര കൺവീനർമാരായ റവ ഫാ എം ഐ തോമസ് മറ്റത്തിൽ , റവ ഫാ ലിറ്റു .റ്റി . ജേക്കബ് തണ്ടാശ്ശേരിയിൽ എന്നിവർ പ്രാർത്ഥിച്ചു ആശിർവദിച്ച പാത്രിയർക്ക പതാക തീർത്ഥയാത്ര ജോയിൻ കൺവീനറും കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗവുമായ ശ്രീമാൻ നോജി .എം. കുറിയാക്കോസിന് കൈമാറി പദയാത്ര ആരംഭിച്ചു, ബഹുമാനപ്പെട്ട വൈദികർ കത്തീഡ്രൽ ട്രസ്റ്റിമാർ ശ്രിമാൻമാരയ ഇ. വി. കുര്യാക്കോസ് ഇടച്ചേരിയിൽ, സ്കറിയച്ചൻ പി .എ പള്ളത്ത്, ബിജു വർഗീസ് കന്നുകുഴിയിൽ, കത്തീഡ്രൽ സെക്രട്ടറി ശ്രീമാൻ തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഇടവക അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന് വൈകിട്ട് 8 മണിയോടെ മണർകാട് കത്തീഡ്രലിൽ എത്തിച്ചേർന്ന കാൽനട തീർത്ഥാടകർക്ക് അമ്മയുടെ അങ്കണത്തിൽ പ്രൗഢോജനമായ സ്വീകരണം നൽകി. തീർത്ഥാടകർക്കായി വിഭവ സമൃതമായ സദ്യ പള്ളികാര്യത്തിൽ നിന്നും ക്രമീകരിച്ചു. തീർത്ഥാടകർ അന്നേദിവസം പള്ളിയിൽ വിശ്രമിക്കുകയും, പിറ്റേന്ന് രാവിലെ 5:30 നു തീർഥയാത്ര തുടർന്നു.

മഞ്ഞനിക്കരയിലേക്ക് കാൽനടയായി യാത്ര തുടർന്ന തീർത്ഥാടകർക്ക് തൃക്കോടിത്താനം നാലുകോടിയിൽ വച്ച് മണർകാട് വിശുദ്ധ മർത്തമറിയം യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഭാരം വിതരണം ചെയ്തു. തുടർന്ന് പിറ്റേന്ന് (13-02-2026) രാവിലെ തീർഥയാത്ര മഞ്ഞനിക്കരയിൽ എത്തിചേർന്നു.


COMMENTS