ജെ.എസ്.വി.ബി.എസ് 2026 ആരംഭിച്ചുചിന്താവിഷയം : ശോഭയും കാന്തിയും അണിയുക. (ഇയ്യോ -40:09)

HomeNewsChurch News

ജെ.എസ്.വി.ബി.എസ് 2026 ആരംഭിച്ചു

ചിന്താവിഷയം : ശോഭയും കാന്തിയും അണിയുക. (ഇയ്യോ -40:09)

മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന 16 സൺഡേ സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അവധിക്കാല വേദപഠന ക്ലാസുകൾ ഇന്നലെ രാവിലെ 9 മണിക്ക് മണർകാട് പള്ളിയിൽ ആരംഭിച്ചു. സൺഡേസ്‌കൂൾ വർക്കിംഗ് പ്രസിഡൻ്റ് റവ.ഫാ. ഗീവറുഗീസ് നടുമുറിയിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് ഭദ്രാസന ഡയറക്‌ടർ ശ്രീ. അവിനേഷ് ഏബ്രഹാം ഭദ്രദീപം കൊളുത്തി JSVBS ഉദ്ഘാടനം ചെയ്യുകയും റവ.ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്‌തു. കത്തീഡ്രൽ ട്രസ്റ്റി ശ്രീ.ഇ.വി കുറിയാക്കോസ് ഇടച്ചേരിൽ, സെക്രട്ടറി ശ്രീ. ഉമ്മച്ചൻ പള്ളത്തറ,സൺഡേസ്കൂ‌ൾ ഭദ്രാസന സെക്രട്ടറി ജോമോൻ കെ.ജെ. എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. സമ്മേളനത്തിന് സൺഡേസ്‌കൂൾ ഡിസ്ട്രിക്‌ട് ഇൻസ്പെക്‌ടർ ശ്രീ.കെ.എം. മാത്യു കാലാ യിൽ സ്വാഗതം ആശംസിക്കുകയും സൺഡേസ്‌കൂൾ പ്രതിനിധി ശ്രീ.ചെറിയാൻ പ്ലാന്തോട്ടത്തിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. യോഗാരംഭത്തിൽ മാസ്റ്റർ അമൽ പോൾ സാം വേദപാരായണം നടത്തി. സമ്മേളനനാന്തരം JSVBS പതാക ഉയർത്തുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.

SHARE THIS POST

COMMENTS

WORDPRESS: 0