വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ വികാരിയായി വെരി. റവ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ

HomeNewsChurch News

വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ വികാരിയായി വെരി. റവ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ

ദൈവമാതാവിന്റെ ഭൂമിയിലെ കൊട്ടാരമായ മണർകാട് കത്തീഡ്രലിന്റെ പുതിയ കാവൽകാരനായി നിയമിതനായ വെരി. റവ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തിന് പ്രാർത്ഥനാശംസകൾ.

മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ വികാരിയായി ദീർഘകാലം സേവനമനുഷ്ഠിച്ച വെരി. റവ. ഇ. റ്റി കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് ദൈവമാതാവിന്റെ ഭൂമിയിലെ കൊട്ടാരമായ മണർകാട് കത്തീഡ്രലിന്റെ പുതിയ കാവൽകാരനായി നിയമിതനായ വെരി. റവ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്തിന് പ്രാർത്ഥനാശംസകൾ

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ മാലംകരയിൽ കിഴക്കേടത്ത് ശ്രീ. കോര എബ്രഹാമിൻ്റെയും ശ്രീമതി ശോശാമ്മ ഏബ്രഹം ദമ്പതികളുടെ മകനായി 1940 നവംബർ മാസം 25-ാം തീയതി ജനനം.മണർകാട് ഗവ. യു. പി. സ്‌കൂൾ, മണർകാട് സെൻ്റ് മേരീസ് ഹൈസ്‌കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവിടങ്ങളിൽ നിന്നും പഠനം. 1960-ൽ മഞ്ഞിനികര മോർ ഇഗ്നാത്തിയോസ് ദയറായിൽ വൈദിക വിദ്യാഭ്യാസത്തിനായി ചേരുകയും 1964-ൽ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി,അതെ വർഷം ഫെബ്രുവരി മാസം 17-ാം തീയതി കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ പൗലോസ് മോർ പീലക്‌സിനോസ് തിരുമേനിയിൽ നിന്നും കോറൂയോ സ്ഥാനം സ്വീകരിച്ചു.
1967 ഫെബ്രുവരി മാസം 2-ാം തീയതി പൂർണ ശെമ്മാശ പട്ടവും ,അതേ വർഷം ഫെബ്രുവരി 25-ാം തീയതി കശ്ശീശാ പട്ടവും സ്വീകരിച്ചു . തുടർന്ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ഇടവക പട്ടക്കാരനായി സഹ വികാരിയുടെ ചുമതല ഏറ്റെടുത്തു,2000 മുതൽ ദീർഘകാലം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ പേഴ്സണൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു,2001 ജനുവരി 21 ന് മണർകാട് കത്തീഡ്രലിൽ വെച്ച് അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു,2002 മുതൽ ദീർഘകാലം കോട്ടയം ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

വെള്ളൂർ സെന്റ് സൈമൺസ്, കാരാട്ടുകുന്ന് സെൻ്റ് മേരീസ്, നട്ടാശ്ശേരി സെൻ്റ് ജോർജ്, ചെങ്ങളും സെൻ്റ തോമസ്, പാറമ്പുഴ സെൻ്റ് ജോൺസ്, പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളി, കുറിച്ചി സെൻ്റ് മേരീസ് സുനോറോ, നീലിമംഗലം സെൻ്റ് മേരീസ്, മീനടം സെന്റ് ജോൺസ്, അരിപ്പറമ്പ് സെന്റ് മേരീസ് തുടങ്ങിയ ദൈവാലയങ്ങളിൽ വികാരിയായി സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചു.

മണർകാട് കത്തീഡ്രലിൻ്റെ കീഴിലുള്ള സെന്റ് മേരീസ് ഹോസ്‌പിറ്റലിന്റെ പ്രസിഡന്റ്‌, സെൻ്റ് മേരീസ് ഐ.ടി.സി. മാനേജർ, മണർകാട് സെന്റ് മേരീസ്‌ സൺഡേസ്‌കൂൾ ഇൻസ്പെക്‌ടർ, വനിതാ സമാജം പ്രസിഡന്റ്‌,സേവക സംഘം പ്രസിഡന്റ്‌, ശുശ്രൂഷക സംഘം പ്രസിഡന്റ്‌ ,ഹെയിൽ മേരി ലീഗ് വൈസ് പ്രസിഡൻ്റ്, പ്രോഗ്രാം കോഡിനേറ്റർ എന്നീ നിലകളിൽ സുദീർഘമായ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

മണർകാട് കത്തീഡ്രൽ ആരംഭ സ്ഥാനമായുള്ള കിഴക്കൻ മേഖല മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര ആരംഭിക്കുന്നതിനും, 25 വർഷം തുടർച്ചയായി തീർത്ഥയാത്രയുടെ ചുമതല വഹിക്കുകയും ചെയ്തു.തീർത്ഥയാത്ര ഗാനങ്ങളും, ഹൂത്തോമോ ഗീതങ്ങളും രചിച്ച് ഈണം നൽകിട്ടുണ്ട് വന്ദ്യ ആചാര്യൻ.

SHARE THIS POST

COMMENTS

WORDPRESS: 0