ജെ.എസ്.വി.ബി.എസ് സമാപന റാലിയും സമ്മേളനവും മണര്‍കാട് കത്തീഡ്രലില്‍ നടത്തപ്പെട്ടു.
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സണ്‍ഡേസ്‌കൂളുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 ദിവസങ്ങളായി നടന്നുവരുന്ന അവധിക്കാല വേദപഠന ക്ലാസ്സുകള്‍ 18.4.2026(ശനിയാഴ്ച) വൈകുന്നേരം മണര്‍കാട് കവലയില്‍ നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ റാലിയോടെ സമാപിച്ചു. എണ്ണൂറില്‍ അധികം കുട്ടികള്‍ പങ്കെടുത്ത റാലി പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ നടന്ന പൊതുസമ്മേളനത്തില്‍ ക്യാമ്പ് ഡയറക്ടര്‍ റവ.ഫാ. ഗീവറുഗീസ് നടുമുറിയില്‍ അദ്ധ്യക്ഷത വഹിക്കുകയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി സമ്മേളനം ഉല്‍ഘാടനം ചെയ്തു. കത്തീഡ്രല്‍ മുഖ്യട്രസ്റ്റി ശ്രീ ഇ.വി. കുറിയാക്കോസ്, എം.ജെ.എസ്.എസ്.എ കോട്ടയം ഭദ്രാസന ഡയറക്ടര്‍ ശ്രീ അവിനേഷ് ഏബ്രഹാം തണ്ടാശ്ശേരില്‍,
റവ.ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, റവ.ഫാ. മാത്യും എം ബാബു വടക്കേപ്പറമ്പില്‍, സണ്‍ഡേസ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ കെ.എം മാത്യു കാലായില്‍, സണ്‍ഡേസ്‌കൂള്‍ പ്രതിനിധി ശ്രീ ചെറിയാന്‍ പ്ലാത്തോട്ടത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കുശേഷം സ്‌നേഹവിരുന്നോടുകൂടി മണര്‍കാട് കേന്ദ്രമായ ജെ.എസ്.വി.ബി.എസ് സമാപിച്ചു.



COMMENTS