അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ മോര്‍ സേവേറിയോസ്‌

HomeArticlesSaints

അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ മോര്‍ സേവേറിയോസ്‌

എഡിറ്റോറിയല്‍ ബോഡ്‌

മോര്‍ സേവേറിയോസ്‌ ഏഷ്യാമൈനറിൽ പിസീദ്യാ എന്ന പട്ടണത്തിലെ സൊസെപോലീസ്‌ എന്ന നഗരത്തില്‍ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ 459-ല്‍ ഭൂജാതനായി. ഇദ്ദേഹ

മോര്‍ സേവേറിയോസ്‌ ഏഷ്യാമൈനറിൽ പിസീദ്യാ എന്ന പട്ടണത്തിലെ സൊസെപോലീസ്‌ എന്ന നഗരത്തില്‍ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തില്‍ 459-ല്‍ ഭൂജാതനായി. ഇദ്ദേഹത്തിന്റെ പിതാവ്‌ നഗരഭരണസമിതിയില്‍ അംഗമായിരുന്നു. 430-ലെ എഫേസുസ്‌ സുന്നഹദോസില്‍ പങ്കെടുത്ത സൊസോപ്പോലീസിലെ മ്രെതാപ്പോലീത്താ ആയിരുന്ന മോര്‍ സേവേറിയോസ്‌ ഇദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. പിതാവിന്റെ മരണശേഷം മോര്‍ സേവേറിയോസ്‌ മുത്ത സഹോദരന്മാരോടു കൂടി പഠിക്കുന്നതിനായി അലക്സ്ന്ത്രിയായിലേക്ക്‌ പോയി. അലക്സന്ത്രിയായിലെ വേദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം റോമന്‍ നിയമസംഹിതയും തത്വജ്ഞാനവും പഠിക്കുന്നതിലേക്കായി 486-ല്‍ ബെയ്റുട്ടില്‍ പോയി നിയമം പഠിച്ച്‌ അവിടെ അഭിഭാഷകനായി ജോലി ചെയ്തു. എ.ഡി. 466-ല്‍ ട്രിപോലീസിൽ വച്ച്‌ മാമുദീസയേറ്റു. തുടര്‍ന്ന്‌ 490-ല്‍ യറുശലേം സന്ദര്‍ശിക്കുകയും ഗ്രാസായ്ക്കും മജംമയ്ക്കും ഇടയ്ക്കുള്ള പത്രോസിന്റെ ദയറയില്‍ സന്ന്യാസിയായി ചേരുകയും ചെയ്തു. ദയറായില്‍ കഠിനമായ തപസ്സനുഷ്ഠിക്കുകയും പിന്നീട്‌ സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇദ്ദഹത്തിനു എപ്പിപ്പാനിയോസ്‌ മെത്രാപ്പോലീത്ത കശീശാ പട്ടം നല്‍കി. എ. ഡി. 508 മുതല്‍ 511 വരെ കുസ്തന്തിനോപോലീസില്‍ താമസിച്ചു. ഫ്ളാവിയന്‍ രണ്ടാമന്‍ (498–512)പാത്രിയര്‍ക്കീസിനെ സ്ഥാന്രഭഷ്ടനാക്കിയപ്പോള്‍ മോര്‍ സേവേറിയോസ്‌ 512 നവംബര്‍ 5-ാ൦ തീയതി പാത്രിയര്‍ക്കീസായി സ്ഥാ നാരോഹണം ചെയ്തു. കല്‍ക്കിദോന്യരെ അനുകൂലിച്ച ജസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി അധികാരമേറ്റതിനെതുടര്‍ന്ന്‌ 518 സെപ്റ്റംബര്‍ 29-ാ൦ തീയതി മോര്‍ സേവേരിയോസ്‌ അന്ത്യോഖ്യായില്‍നിന്നും ഈജിപ്റ്റിലേക്ക്‌ പാലായനം ചെയ്തു,പ.പിതാവ്‌ 538 ഫെബ്രുവരി 8-ാ൦ തീയതി 79-ാമത്തെ വയസ്സില്‍ ഈജിപ്റ്റിലെ സാഖാ പട്ടണത്തില്‍വച്ച്‌ കാലം ചെയ്തു. അദ്ദേഹത്തിന്റെ ശരീരം ഗാസാ യ്ക്ക്‌ സമീപമുള്ള ദയറായില്‍ അടക്കി.

സുറിയാനിക്കാരുടെ കിരീടവും,വി. സഭ മുഴുവന്റേയും വിവേകമുള്ള വായും തൂണും മല്‍പാനും, മറിയാം സംശയം കൂടാതെദൈവമാതാവെന്ന്‌ എല്ലാ യ്പ്പോഴും പ്രസംഗിച്ചവനുമായ മോര്‍ സേവേറിയോസിനെ വി.കുര്‍ബാനയില്‍ 5-൦ തുബ്ദേനില്‍ ഓര്‍ക്കുന്നു. വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുമ്പോള്‍ ചൊല്ലുന്ന നിന്‍ മാതാവു വിശുദ്ധന്മാര്‍…എന്ന ഗാനവും ദനഹാ പെരുന്നാളിന്റെ വെള്ളം വാഴ്‌വിന്റെ ക്രമം, ഒരു വി.കുര്‍ബാന തക്സാ, മാമോദീസാ ക്രമം,പ്രള്ളികൂദാശ ക്രമം, 3800 ലേഖനങ്ങള്‍ എന്നിവയും ഈ പിതാവിന്റെ എഴുത്തുകളില്‍പെടുന്നു.ഇദ്ദേഹമായിരുന്നു സുറിയാനി സംഗീതതിന്‌ എട്ടു രാഗങ്ങള്‍(എക്കാറാ) ഏര്‍പ്പെടുത്തിയത്‌. പരി.പിതാവിന്റെ ഓര്‍മ്മ ഫെബ്രുവരി 8-ാ൦ തീയതി സഭ ആഘോഷിക്കുന്നു.

SHARE THIS POST

COMMENTS

WORDPRESS: 0