HomeArticlesFeasts & Lents

വിശുദ്ധിയോടെ ദൈവമാതാവിന്റെ പെരുന്നാളിൽ പങ്കെടുക്കാം.

വി. ദൈവമാതാവിൻ്റെ ജനന പെരുന്നാൾ മണർകാട് പള്ളിയിൽ സെപ്റ്റംബർ 1 മുതൽ 8 വരെ


ലോകത്തിലെ സകലവംശങ്ങളിലും വെച്ച് ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും വിശുദ്ധിയുള്ളവളും അനുഗ്രഹിക്കപ്പെട്ടവളും നിത്യകന്യകയും ദൈവമാതാവുമായ വി.മറിയാമിന്റെ ജന നപ്പെരുന്നാളിൽ വിശുദ്ധിയോടെ സംബന്ധിക്കാം. വിശുദ്ധ ന്മാർക്കുവേണ്ടിയുള്ള കുക്കിലിയോനിൽ നാമിങ്ങനെ പ്രാർത്ഥി ക്കുന്നു. പ്രാർത്ഥനയിൽ സമയമിതല്ലോ… മോശയെപ്പോലെ ഞങ്ങ ളുടെ കൂടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് വിശുദ്ധ സഭ പ്രാർത്ഥിക്കുന്നു. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണ മദ്ധ്യേ തന്റെ കൈകൾ ഉയർത്തി മോശ ഇസ്രായേലിനുവേണ്ടി പ്രാർത്ഥിച്ചതുപോലെ വിശുദ്ധന്മാരും ദൈവമാതാവും ജനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു ദൈവമാതാവിന്റെ പെരുന്നാളിലൂടെ മാതാ വിന്റെ വിശുദ്ധിയും വിനയവും ജീവിതത്തിൽ പ്രായോഗികമാ ക്കുവാൻ ശ്രദ്ധിക്കണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും കലഹങ്ങളും യുദ്ധ ഭീതികളും വർദ്ധിച്ചുവരികയാണ് തന്മൂലം ക്ഷാമവും മഹാ കഷ്ടവും അനേകജനങ്ങൾ നേരിടുകയാണ്. പ്രളയ ദുരിതത്തിനിടയ്ക്കും ആൾനാശവും, വസ്തു നാവും നേരിട്ടെങ്കിലും വലിയ ദുരന്തത്തിൽനിന്ന് ദൈവം നമ്മെ വിടുവിച്ചു. പ്രകൃതിയോട് നാം കാട്ടുന്ന അനീതിക്കും കരുണയില്ലായ്മയ്ക്കും പ്രകൃതിതന്നെ പ്രതി പള്ളി കരിച്ചതാണ് ഈ ദുരന്തം. ദൈവം മനുഷ്യനുവേണ്ടിയാണ് പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നതും, ഈ പ്രകൃതിയിലെ സസ്യ ങ്ങളെയും ജീവജാലങ്ങളെയും സംരക്ഷിക്കുവാനുള്ള ചുമതല യാണ് ദൈവം മനുഷ്യനെ ഏൽപ്പിച്ചിരിക്കുന്നത്. നാം പ്രകൃതിയിലേക്ക് മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ജലത്തേയും വായുവി നേയും, മണ്ണിനേയും മലീമസമാക്കുന്ന എല്ലാ പ്രവർത്തികൾക്കും പൂർണ്ണ വിരാമം ഇടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഇല്ലായെങ്കിൽ അനതി വിദൂര ഭാവിയിൽ മനുഷ്യർ ഈ ഭൂമിയിൽനിന്ന് യോയോ നിഷ്കാസിതരാകും. നാം അനുഭവിക്കുന്ന ഈ സമാധാനവും സൗഭാഗ്യവും ദൈവദാനമാണെന്ന് അറിഞ്ഞ് ഏറെ വിനയ ത്തോടെ ദൈവത്തെ സ്തുതിക്കാം. എല്ലാവരോടും സൗമ്യത യോടെ പെരുമാറുവാൻ വിശുദ്ധ ദൈവമാതാവിന്റെ മാതൃക നമുക്ക് പിൻതുടരാം.
ഇറാഖിലും സിറിയയിലും നൈജീരിയായിലും ക്രിസ്ത്യാനി കൾ കൊല്ലപ്പെടുകയാണ്. ഇറാഖിൽ 2003-വരെ ഏതാണ്ട് 6 ലക്ഷത്തോളം സുറിയാനിക്കാർ അധിവസിച്ചിരുന്നു. ഇപ്പോൾ അവ രുടെ സംഖ്യ ഒരുലക്ഷം പോലുമില്ലാ എന്ന് അറിയുമ്പോൾ അവിടുത്തെ പീഡനത്തിന്റെ കാഠിന്യം നമുക്ക് ഊഹിക്കാം. ഖിൽ സുറിയാനി സഭയുടെ അനേകം വൈദികരും വിശ്വാസി കളും കൊല്ലപ്പെട്ടു. നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും
കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പെരുന്നാളിൽ നാം നമുക്കു വേണ്ടി മാത്രം പ്രാർത്ഥിക്കു വരാകാതെ ജാതി-മത ചിന്തകൾക്കതീതമായി കഷ്ടതയും പീഡ നവമനുഭവിക്കുന്ന സകല മനുഷ്യർക്കുംവേണ്ടി പ്രാർത്ഥിക്കുവാൻ സാധിക്കട്ടെ. എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ വിയനപൂർവ്വം നേർന്നുകൊള്ളുന്നു.

SHARE THIS POST

COMMENTS

WORDPRESS: 0