എട്ടുനോമ്പ് പെരുന്നാൾ മണർകാട് പള്ളി സെപ്റ്റംബർ 1 മുതൽ 8 വരെ

വി. ദൈവമാതാവ് ഭൂമിയിൽ ഇറങ്ങി അധിവസിച്ചിരിക്കുന്ന പുണ്യ സ്ഥാനമാണ് മണർകാട് പള്ളി എട്ടുനോമ്പുകാലത്തു മാത്രമല്ല വർഷം മുഴുവനായും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഈ വി. ദൈവാലയത്തിലേയ്ക്ക് എത്തുന്നത്. വിശുദ്ധിയുടെ മാതൃകയും വിനയത്തിന്റെ പര്യായവും സുകൃതങ്ങളുടെ കലവറയുമായ വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് വ്രതശുദ്ധിയോടും അചഞ്ചല വിശ്വാസത്തോടുംകൂടെ മണർകാട് പള്ളിയിൽ വന്നെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ അനുഗ്രഹം പ്രാപിച്ച് സംതൃപ്തമായാണ് മടങ്ങാറുള്ളത്. ശാസ്ത്രവും സാങ്കേതികവിദ്യകളും ഗതിമുട്ടി നിൽക്കുന്നിടത്താണ് രോഗപീഡകളിൽ നിന്നും ജീവിത പ്രതിസന്ധിക ളിൽനിന്നും, പൈശാ ചികബന്ധനങ്ങളിൽ നിന്നുമെല്ലാം വി. ദൈവമാതാവിന്റെ മഹാകരുണ താൽ ആയിരങ്ങൾ ആശ്വാ സതീരമണയുന്നത്.
തീരാവ്യാധികൾ പിടിപെട്ട് സകല പ്രത്യാശയും നഷ്ടപ്പെട്ട അനേകർ എട്ടുനോമ്പുകാലത്ത് ഈ ദൈവാലയത്തിൽ വന്ന് വി ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് പൂർണ്ണസൗഖ്യം പ്രാപിക്കുന്നു. മണർകാട് പള്ളിയിൽ അമ്മയുടെ സന്നിധിയിൽ അഭയം തേടുന്ന ഏതൊരു വിശ്വാസിയുടെയും ആവശ്യങ്ങളെ അറിഞ്ഞനുഗ്രഹിക്കുന്ന കരുണാനിധിയാണ് വി. ദൈവമാതാവ് വി. ദൈവമാതാവിന്റെ ധന്യനാമത്താൽ ലോകപ്രസിദ്ധമായി മാറിയ മണർകാട് പള്ളി ഇന്ന് ആത്മീയ നൽവരങ്ങൾക്കൊപ്പം ഭൗതിക നന്മകളാലും അനുഗൃഹീതമാണ്. ഒരു ദേശത്തിന്റെ തന്നെ പ്രശോഭിക്കുന്ന വിളക്കാണ് ഇന്ന് വി. ദൈവമാതാവിന്റെ ഈ ദൈവാലയം. ഈ പള്ളിയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ, ആതുര സേവന സ്ഥാപനങ്ങൾ, ആത്മീയ സംഘടനകൾ, ഇവയെല്ലാം കർമ്മനിരതമായ ധന്യപാരമ്പര്യത്തിന്റെ കെടാവിള ക്കുകളാണ്.

COMMENTS