HomeArticles

സംയുക്ത ക്രിസ്തുമസ് ആഘോഷം 2022

സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 വെള്ളി വൈകിട്ട് 5.30 പി.എം

സംയുക്ത ക്രിസ്തുമസ് ആഘോഷം

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 23 -ാം തീയതി വൈകുന്നേരം 5.30ന് പള്ളി അങ്കണത്തിൽ വച്ച് സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നു. യുത്ത് അസോസിയേഷൻ പ്രസിഡന്റ് റവ.ഫാ. കുര്യാക്കോസ് കാലായിൽ സ്വാഗതം ആശംസിക്കുന്നതും കത്തീഡ്രൽ വികാരി വെരി.റവ. ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിക്കും തുടർന്ന് അഭി. ഗീവർഗിസ് മോർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും സമ്മേളനത്തിൽ ശ്രീ റോഷി അഗസ്റ്റിൻ (ബഹു. ജല വിഭവ വകുപ്പ് മന്ത്രി ) മുഖ്യ പ്രഭാഷണവും മികച്ച കർഷകനുള്ള അവാർഡ് ദാനം നിർവ്വഹിക്കുന്നതും ശ്രീ. മാത്യൂ കുഴൽ നാടൻ (എം.എൽ.എ മുവാറ്റുപുഴ) ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, റവ.ഫാ. ജിനു പള്ളിപ്പാട്ട് വികാരി, സെന്റ് ആന്റണീസ് ചർച്ച് ചെമ്മനാട്ടുകര ) ക്രിസ്തുമസ് സന്ദേശം നൽകുന്നതും മണർകാട് പള്ളി സഹ.വികാരി വെരി.റവ. ആൻഡ്രുസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, കത്തീഡ്രൽ ട്രസ്റ്റി ശ്രീ ആശിഷ് കുര്യൻ ജേക്കബ് മഠത്തിൽ എന്നിവർ ആശംസകൾ അറിയിക്കുന്നതും,യുത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ ചെറിയാൻ പാലായ്ക്കാട്ടായ കുന്നും പുറത്ത് കൃതജ്ഞത അറിയിച്ച് കൊണ്ട് സംസാരിക്കുന്നതുമാണ്.
പ്രസ്തുത യോഗത്തിൽ നിർദനരായ വ്യക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം, ഇടവകയിലെ മികച്ച കർഷകനെ ആദരിക്കൽ എന്നിവ നടത്തപ്പെടുന്നു. പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും, തലപ്പാടി നസ്രേത്ത് മർത്തോമ ചർച്ച് ,സിറിയൻ മെലഡീസ്, കത്തീഡ്രൽ ഗായക സംഘം എന്നീവർ അവതരപ്പിക്കുന്ന കരോൾ സർവ്വീസ്,സ്കൈലൻ മ്യൂസിക്ക് ബാന്റ് എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഫ്യൂഷൻ ക്രിസ്തുമസ് ട്രീ, പുൽക്കുട് മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിലേക്ക് നിങ്ങളേവരുടേയും പ്രാർത്ഥനാ പൂർണമായ സാന്നിധ്യ സഹകരണങ്ങൾ സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു…..

SHARE THIS POST

COMMENTS

WORDPRESS: 0